കായികം

ആ കണക്ക് പിഎസ്ജി തീര്‍ത്തു, പുറത്തേക്കുള്ള വഴി ലിവര്‍പൂളിന് മുന്നില്‍

സമകാലിക മലയാളം ഡെസ്ക്

ആന്‍ഫീല്‍ഡിലെ തോല്‍വിക്ക് പാരീസില്‍ മറുപടി കൊടുത്ത് പിഎസ്ജി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ലിവര്‍പൂളിനെ തോല്‍പ്പിച്ച് മടക്കി അയക്കുകയാണ് നെയ്മറും സംഘവും. 13ാം മിനിറ്റില്‍ ബര്‍ണറ്റിന്റെ ഗോളിലൂടെ മുന്നിലെത്തിയ പിഎസ്ജി 37ാം മിനിറ്റില്‍ നെയ്മറിന്റെ ഗോളിലൂടെ ലീഡ് ഉയര്‍ത്തുകയായിരുന്നു. 

ആദ്യ പകുതിയുടെ അധിക സമയത്ത് ലഭിച്ച പെനാല്‍റ്റിയിലൂടെയാണ് ലിവര്‍പൂളിന്റെ ഗോള്‍. പിഎസ്ജിക്കെതിരായ തോല്‍വിയോടെ ഇത് ലിവര്‍പൂളിന്റെ തുടര്‍ച്ചയായ മൂന്നാം എവേ തോല്‍വിയാണ്. ഇനി നാപോളിക്കെതിരായ മത്സരത്തില്‍ രണ്ട് ഗോളിന്റെ വ്യത്യാസത്തില്‍ ജയം പിടിക്കാന്‍ സാധിച്ചെങ്കില്‍ മാത്രമേ ലിവര്‍പൂളിന് ചാമ്പ്യന്‍സ് ലീഗ് സാധ്യതകള്‍ നിലനിര്‍ത്താനാവു. 

മുനയൊടിഞ്ഞ ആക്രമണങ്ങളായിരുന്നു ലിവര്‍പൂളിന്റേത്. ലിവര്‍പൂളിന്റെ മധ്യനിരയെ ദുര്‍ബലമാക്കി നെയ്മറും എംബാപ്പയും മുന്നേറി കൊണ്ടിരുന്നു. റിബൗണ്ട് പിടിച്ചെടുത്തായിരുന്നു ആറ് വാര അകലെ നിന്ന് നെയ്മറിന്റെ ഗോള്‍. 45 മിനിറ്റ് വരെ ഒരു മുന്നേറ്റവും നടത്താന്‍ സാധിക്കാതിരുന്ന ലിവര്‍പൂളിന് പ്രതീക്ഷ നല്‍കിയത് ഡി മരിയ വഴങ്ങിയ പെനാല്‍റ്റിയാണ്. മനേയെ ചലഞ്ച് ചെയ്തതിനായിരുന്നു അത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

താനൂര്‍ കസ്റ്റഡി കൊലപാതകം; നാലു പൊലീസുകാര്‍ അറസ്റ്റില്‍

വെള്ളം നനക്കലല്ല കൈ കഴുകല്‍; രോ​ഗാണുക്കളെ പ്രതിരോധിക്കാൻ ശീലമാക്കാം ശുചിത്വം

എംഎല്‍എ ബസില്‍ കയറി, മോശമായി പെരുമാറിയില്ല, യാത്രക്കാരെ ഇറക്കിവിട്ടിട്ടില്ലെന്നും കണ്ടക്ടര്‍

ഭാര്യയുമായി പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കുറ്റമല്ല: ഹൈക്കോടതി

'എന്നെ തോൽപ്പിക്കുന്ന ആളെ കല്ല്യാണം കഴിക്കും'- പുരുഷ താരങ്ങളെ ​ഗോദയിൽ മലർത്തിയടിച്ച ഹമീദ ബാനു