കായികം

കോഹ്‌ലിയെ ഒഴിവാക്കി മായങ്കിനെ കളിപ്പിക്കണം ; നിര്‍ദേശവുമായി മുന്‍ ഇന്ത്യന്‍ താരം 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റില്‍ നായകന്‍ വിരാട് കോഹ്‌ലിക്ക് പകരം മായങ്ക് അഗര്‍വാളിന് അവസരം കൊടുക്കണമെന്ന് മുന്‍ ഇന്ത്യന്‍ താരം. ആദ്യ ടെസ്റ്റിലെ വിജയത്തിന്റെ സാഹചര്യത്തില്‍ ഇന്ത്യയ്ക്ക് വിരാട് കോഹ്‌ലിക്ക് വിശ്രമം അനുവദിക്കാം. പകരം മായങ്ക് അഗര്‍വാളിനെ കളിപ്പിക്കാം. വമ്പന്‍ വിജയത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയ്ക്ക് കോലിയുടെ അഭാവം താങ്ങാന്‍ കഴിയുന്നതാണെന്ന് മുന്‍ ഇന്ത്‌യന്‍ താരം മുരളി കാര്‍ത്തിക് പറഞ്ഞു. 

ഓസ്‌ട്രേലിയന്‍ പരമ്പരയ്ക്കുള്ള ടീമിനെ കണ്ടെത്തുക എന്നതാണ് വിന്‍ഡീസിനെതിരായ പരമ്പരയിലൂടെ ലക്ഷ്യം വെക്കുന്നത്. അതുകൊണ്ടു തന്നെ മായങ്ക് കളിക്കുന്നതിനെ കുറിച്ചാണ് താന്‍ ആലോചിക്കുന്നത്. ഏഷ്യാ കപ്പ് പോലെ കോഹ്‌ലി കളിച്ചില്ലെങ്കിലും ഇന്ത്യയ്ക്ക് പരമ്പര ജയിക്കാനാകുമെന്നും കാര്‍ത്തിക് ചൂണ്ടിക്കാട്ടി.

ടീമിന്റെ ഇപ്പോഴത്തെ പ്രകടനം വിലയിരുത്തുമ്പോള്‍ മായങ്കിനെ കോഹ്‌ലിയുടേയോ രാഹുലിന്റെയോ പകരക്കാരനായി ഇറക്കണമെന്നാണ് തോന്നുന്നതെന്നും കാര്‍ത്തിക് പറഞ്ഞു. ടെസ്റ്റില്‍ മാത്രം കളിക്കുന്ന ചേതേശ്വര്‍ പൂജാര, ഇശാന്ത് ശര്‍മ എന്നിവരെ മാറ്റിനിര്‍ത്താനാകില്ല. ഓസ്‌ട്രേലിയന്‍ പര്യടനം ലക്ഷ്യമാക്കിയാണ് മായങ്കിനെ ഉള്‍പ്പെടുത്തിയതെങ്കില്‍ അടുത്ത ടെസ്റ്റില്‍ അവസരം നല്‍കണമെന്നും മുരളി കാര്‍ത്തിക് ആവശ്യപ്പെട്ടു. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനമാണ് ശിഖര്‍ ധവാന് പകരം മായങ്കിനെ ടെസ്റ്റ് ടീമില്‍ എത്തിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്