കായികം

രോഹിത്തിനോട് ധോനി പറഞ്ഞു, ഞാന്‍ ഏഷ്യാ കപ്പ് ഉയര്‍ത്തി; ഖലീല്‍ അഹ്മദ് വെളിപ്പെടുത്തുന്നു

സമകാലിക മലയാളം ഡെസ്ക്

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നായകന്‍ അല്ലാ എങ്കിലും ധോനിയിലെ നായകന്‍ അവിടെ തന്നെയുണ്ട്. ഏഷ്യാ കപ്പിനിടെ ധോനിയിലെ നായകനെ പലവട്ടം നമ്മള്‍ കണ്ടു. ധോനി തന്നിലെ നായകനെ പുറത്തെടുത്ത മറ്റൊരു സംഭവം കൂടിയുണ്ടായി ഏഷ്യാ കപ്പ് ഫൈനലില്‍. 

ഏഷ്യാ കപ്പ് ഫൈനല്‍ ജയത്തിന് പിന്നാലെ സമ്മാനദാന ചടങ്ങിനിടെ രോഹിത്തിന് അടുത്തേക്ക് ധോനി എത്തി. ടീമിലെ പുതുമുഖം ഖലീല്‍ അഹ്മദിനെ ഒപ്പം കൂട്ടി ട്രോഫി ഏറ്റുവാങ്ങാനായിരുന്നു രോഹിത്തിന് ധോനിയുടെ നിര്‍ദേശം. രോഹിത്ത് അങ്ങിനെ ചെയ്തു. പത്രങ്ങളിലും, ഇന്റര്‍നെറ്റിലുമെല്ലാം പിറ്റേന്ന് പ്രചരിച്ചത് ഈ ചിത്രമായിരുന്നു. 

ട്രോഫി വാങ്ങാന്‍ ധോനിയും രോഹിത്തും നിര്‍ദേശിച്ചപ്പോള്‍ എനിക്ക് മറുപടി പറയാന്‍ വാക്കുകളില്ലായിരുന്നു. ഒരിക്കലും മറക്കാനാവില്ല ആ നിമിഷമന്ന് ഖലീല്‍ അഹ്മദ് പറയുന്നു. ഇരുപതുകാരനായ ഫാസ്റ്റ് ബൗളര്‍ ഏഷ്യാ കപ്പില്‍ രണ്ട് മത്സരങ്ങള്‍ കളിച്ചു, ബംഗ്ലാദേശിനും, അഫ്ഗാനിസ്ഥാനും ഏതിരെ. 

ഹോങ്കോങ്ങിനെതിരെ കളിച്ചപ്പോള്‍ അവരുടെ ഓപ്പണിങ് ബാറ്റ്‌സ്മാന്‍മാര്‍ എന്നെ വല്ലാതെ പ്രഹരിച്ചു. ആ സമയം ധോനി എനിക്കരികിലേക്കെത്തി പറഞ്ഞു, പേസ് നിലനിര്‍ത്തി കുറച്ചു കൂടി ഫോര്‍വേര്‍ഡ് ആയി ബോള്‍ ചെയ്യുക. രണ്ട് വട്ടം ഇത് പരീക്ഷിച്ചു. അത് ഫലിക്കുകയും ചെയ്തുവെന്ന് ഇന്ത്യന്‍ യുവ താരം പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

കെജിറ്റിഇ പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സുകളിലേക്ക് മെയ് 24 വരെ അപേക്ഷിക്കാം

യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ തട്ടി; ദുബായിലേക്ക് രക്ഷപ്പെടാനിരിക്കെ പ്രതി പിടിയില്‍

യുവാവിനെ ഹോക്കി സ്റ്റിക്കുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി; മൃതദേഹം റോഡരികില്‍ ഉപേക്ഷിച്ചു, അന്വേഷണം

ബ്രസീല്‍ വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 75 ആയി, 100 പേരെ കാണാനില്ല, തെരച്ചില്‍ തുടരുന്നു