കായികം

ആമിര്‍ ഖാനും പ്രിയങ്ക ചോപ്രയ്ക്കുമില്ല; ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ധോനിക്ക് തന്നെ(വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ആമിര്‍ ഖാന്‍, ധോനി, രതന്‍ ടാറ്റ, പ്രിയങ്ക ചോപ്ര, ബാബാ രാംദേവ്...ഇവര്‍ 2019ലെ ലോക് സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ ആര്‍ക്ക് വോട്ട് ചെയ്യും? മിസ് ഡിവ 2018ലെ മത്സരാര്‍ഥി റോഷ്‌നി ഷെരോണിനോട്  ഉന്നയിച്ച ചോദ്യമായിരുന്നു അത്. 

ഒരു സംശയവും ഇല്ലാതെ റോഷ്‌നി പറഞ്ഞു, ധോനി. ഒരു നായകന് വേണ്ട എല്ലാ യോഗ്യതകളും ധോനിക്കുണ്ട്. ക്യാപ്റ്റന്‍ കൂളാണ് അദ്ദേഹം. ഏത് സാഹചര്യത്തേയും സമാധാനപരമായി നേരിടാന്‍ അറിയാം. മാത്രമല്ല, ടീം അംഗങ്ങളെ എപ്പോഴും ധോനി പ്രചോദിപ്പിച്ചു കൊണ്ടിരിക്കും. അതാണ് ടീം വര്‍ക്ക്. 

മറ്റുള്ളവരെ സഹായിക്കാന്‍ ധോനി എപ്പോഴും ഒപ്പമുണ്ടാകും എന്നതാണ് ധോനിയെ തിരഞ്ഞെടുക്കാനുള്ള കാരണമായി റോഷ്‌നി പറഞ്ഞത്. മത്സരത്തില്‍ റണ്ണറപ്പായി റോഷ്‌നി. എന്തുകൊണ്ട് ധോനിയെ തിരഞ്ഞെടുത്തു എന്ന റോഷ്‌നിയുടെ മറുപടിയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

ഫ്രഷ് ജ്യൂസ് ആരോ​ഗ്യത്തിന് നല്ലതോ? പഴങ്ങൾ പഴങ്ങളായി തന്നെ കഴിക്കാം

കാന്‍സറുമായി പോരാടി; പ്രമുഖ ടിക് ടോക് താരം 26ാം വയസില്‍ മരണത്തിന് കീഴടങ്ങി

കേളപ്പനില്‍ നിന്നുള്ള നാട്ടുവഴികള്‍

ജാതീയ അധിക്ഷേപം; സത്യഭാമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സര്‍ക്കാര്‍ വിശദീകരണം തേടി