കായികം

ക്രിസ്റ്റിയാനോ മോഡ്രിച്ച് പോര് ബാലന്‍ ദി ഓറിലേക്കും; പിന്നാലെ മെസിയും സലയും എംബാപ്പെയും

സമകാലിക മലയാളം ഡെസ്ക്

ഫിഫയുടെ സുവര്‍ണ താരമായതിന് പിന്നാലെ ബാലന്‍ ദി ഓര്‍ നോമിനേഷന്‍ ലിസ്റ്റിലും സാന്നിധ്യം ഉറപ്പിച്ച് ക്രൊയേഷ്യന്‍ സൂപ്പര്‍ താരം ലൂക്കാ മോഡ്രിച്ച്. ക്രിസ്റ്റിയാനോ റൊണാള്‍ഡോ, മെസി എന്നിവരെ കൂടാതെ ലിവര്‍പൂളിന്റെ ഈജിപ്ത്യന്‍ താരം മുഹമ്മദ് സലയും ബാലന്‍ ദി ഓറിനായുള്ള മുപ്പത് പേരുടെ നോമിനേഷന്‍ ലിസ്റ്റില്‍ ഉള്‍പ്പെടുന്നു. 

ക്രിസ്റ്റിയാനോയേയും സലയേയും തള്ളിയായിരുന്നു മോഡ്രിച്ച് ഫിഫയുടെ ബെസ്റ്റ് പ്ലേയറായത്. മെസി അവസാന മൂന്നില്‍ പോലും ഇടംപിടിക്കാതിരുന്നത് ലോകത്തെ ഞെട്ടിച്ചിരുന്നു. 2016 വരെ ബാലന്‍ ദി ഓറും ഫിഫ ബെസ്റ്റ് പ്ലേയര്‍ അവാര്‍ഡും ഒന്നായിട്ടാണ് നല്‍കിയിരുന്നത്. എന്നാല്‍ 2016ല്‍ ഫ്രഞ്ച് ബാലന്‍ ദി ഓറിനൊപ്പം വേണ്ടെന്ന നിലപാട് ഫിഫ സ്വീകരിച്ചു. 

ഡിസംബര്‍ മൂന്നിനാണ് ബാലന്‍ ദി ഓര്‍ ജേതാവിനെ പ്രഖ്യാപിക്കുക. ലൈംഗീക ആരോപണം നേരിടുന്ന ക്രിസ്റ്റ്യാനോയ്ക്ക് തിരിച്ചടി നേരിടുമോ എന്നാണ് ഫുട്‌ബോള്‍ ലോകം ഉറ്റുനോക്കുന്നത്. ക്രിസ്റ്റ്യാനോയ്ക്ക് കളിക്കളത്തിന് പുറത്തെ ആരോപണം തിരിച്ചടിയാവുകയും, പഴയ പ്രഭാവത്തിലേക്ക് മെസിക്ക് വരാന്‍ സാധിക്കത്തതും പരിഗണിച്ചാല്‍ ബാലന്‍ ദി ഓറിലും മോഡ്രിച്ച് മുത്തമിടുവാനാണ് സാധ്യത. 

റയലിന്റെ ബെയില്‍, മാഞ്ചസ്റ്റര്‍ സിറ്റിയുടെ കെവിന്‍ ഡബ്ര്യുനെ, കരിം ബെന്‍സെമ, റാഫോല്‍ വരാനെ, ഇസ്‌കോ, മാഴ്‌സെലോ, റാമോസ് എന്നിവരാണ് ബാലന്‍ ദി ഓറിന്റെ നോമിനേഷന്‍ ലിസ്റ്റില്‍ ഇടം പിടിച്ചിട്ടുള്ള മറ്റുള്ളവര്‍. 

സിറ്റിയെ പ്രീമിയര്‍ ലീഗ് കിരീടത്തിലേക്ക് എത്തിച്ചതും, ബെല്‍ജിയത്തെ ലോക കപ്പിന്റെ സെമിയില്‍ എത്തിച്ചതുമാണ് ഡെബ്ര്യുനിന് മുന്‍ തൂക്കം നല്‍കുന്നത്. ലോക കപ്പ് ജേതാവ് ഗ്രീസ്മാന്‍,  ചെല്‍സി മധ്യനിരക്കാരന്‍ കാന്റെ, മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ പോഗ്ബ, പിഎസ്ജിയുടെ എംബാപ്പെ എന്നിവരും ബാലന്‍ ദി ഓറിനായുള്ള പോരാട്ടത്തിനുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്

സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി