കായികം

വേഗത്തില്‍ മുന്നിലാരാകും? കോഹ് ലിയെ വെട്ടാന്‍ നോക്കിയ രാഹുലിന് പറ്റിയത്‌

സമകാലിക മലയാളം ഡെസ്ക്

ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഫിറ്റ്‌നസിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാത്ത രണ്ട് പേരാണ് നായകന്‍ വിരാട് കോഹ് ലിയും കെ.എല്‍.രാഹുലും. കരിയറിന്റെ വ്യത്യസ്ത സമയങ്ങളില്‍ കോഹ് ലിയും, കെ.എല്‍.രാഹുലും എടുത്ത ത്രീ റണ്‍സ് ചലഞ്ചാണ് ഇപ്പോള്‍ ആരാധകരില്‍ കൗതുകം നിറയ്ക്കുന്നത്. 

വിക്കറ്റിനിടയിലെ ഓട്ടത്തില്‍ ഇവരില്‍ ആര്‍ക്കാണ് വേഗ കൂടുതല്‍?  അഞ്ച് മാസം മുന്‍പായിരുന്നു കോഹ് ലി ഈ ചലഞ്ച് ഏറ്റെടുത്ത് ഓടിയത്. മൂന്ന് റണ്‍സ് ഓടിയെടുക്കാന്‍ ഇന്ത്യന്‍ നായകന്‍ എടുത്ത സമയം 8.9 സെക്കന്‍ഡ്. 

കഴിഞ്ഞ ദിവസം കെ.എല്‍.രാഹുലും ഓടി ഇതേ ചലഞ്ച് ഏറ്റെടുത്ത്. പത്ത് സെക്കന്‍ഡില്‍ മൂന്ന് റണ്‍സ് എടുക്കാന്‍ സാധിക്കുമോ എന്നായിരുന്നു രാഹുലിന്റെ ചോദ്യം. രാഹുല്‍ എടുത്ത സമയം 10.01. എട്ട് സെക്കന്‍ഡില്‍ ഓടി എത്തിയ കോഹ് ലിയെ കണ്ട് പഠിക്കാനാണ് ഇതിന് ശേഷം ആരാധകര്‍ രാഹുലിനോട് പറയുന്നത്. ധോനിക്കിത് ആറ്, ഏഴ് സെക്കന്‍ഡില്‍ സാധിക്കുമെന്നും മറ്റ് ചില ആരാധകര്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാലക്കാട് സൂര്യാഘാതമേറ്റ് വയോധിക മരിച്ചു

ജലസംഭരണം ശരാശരിയിലും താഴെ; കേരളമടക്കം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കടുത്ത ജലദൗര്‍ലഭ്യം

ഗാരി കേസ്റ്റന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകന്‍

കിണര്‍ കുഴിക്കുന്നതിനിടെ സൂര്യാഘാതമേറ്റു; ചികിത്സയിലിരിക്കെ അമ്പത്തിമൂന്നുകാരന്‍ മരിച്ചു

'ശ്രീനിയേട്ടന്റെ നാടകത്തിലെ നായികയായി, പക്ഷേ...': എട്ട് വർഷത്തിനു ശേഷം ശ്രീനിവാസനെ കണ്ട് ഭാ​ഗ്യലക്ഷ്മി