കായികം

ഐപിഎല്ലിനിടയില്‍ പീഡനത്തിനിരയാക്കി, മലിംഗയ്‌ക്കെതിരേയും മീ ടുവിലൂടെ ആരോപണം

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മീ ടു ക്യാംപെയ്‌നില്‍ കുടുങ്ങി ലങ്കന്‍ ക്രിക്കറ്റ് താരം ലസിത് മലിംഗയും. അര്‍ജു രണതുംഗയ്‌ക്കെതിരായ ആരോപണം വന്നതിന് പിന്നാലെയാണ് മലിംഗയ്‌ക്കെതിരേയും ലൈംഗീക ആരോപണം ഉയരുന്നത്. ഇന്ത്യന്‍ പിന്നണി ഗായിക ചിന്മയ് ശ്രിപാദയാണ് മലിംഗയ്‌ക്കെതിരെ മീ ടു ക്യാംപെയ്‌നിലൂടെ പേര് വെളിപ്പെടുത്താന്‍ തയ്യാറാവാത്ത ഒരു പെണ്‍കുട്ടിയുടെ കുറിപ്പ് പുറത്തുവിട്ടത്.

ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ്, ഐപിഎല്ലിന് ഇടയില്‍ ഹോട്ടല്‍ മുറിയില്‍ വെച്ച് ലൈംഗീകമായി പീഡിപ്പിച്ചുവെന്നാണ് കുറിപ്പില്‍ പറയുന്നത്. ഞങ്ങള്‍ താമസിച്ചിരുന്ന ഹോട്ടലില്‍ സുഹൃത്തിനെ തിരയുകയായിരുന്നു ഞാന്‍. എന്റെ മുന്നിലേക്കെത്തിയ ലങ്കന്‍ ക്രിക്കറ്റ് താരം പറഞ്ഞു, സുഹൃത്ത് അദ്ദേഹത്തിന്റെ മുറിയിലുണ്ടെന്ന്. 

ഞാന്‍ അദ്ദേഹത്തിന്റെ മുറിയിലേക്ക് ചെന്നുവെങ്കിലും സുഹൃത്തായ പെണ്‍കുട്ടി അവിടെ ഉണ്ടായിരുന്നില്ല. എന്നെ കിടക്കയിലേക്ക് തള്ളിയിട്ട് ലൈംഗീക പീഡനത്തിന് ഇരയാക്കുകയായിരുന്നു. എതിര്‍ക്കാന്‍ ഞാന്‍ ശ്രമിച്ചുവെങ്കിലും എന്റെ ശരീരത്തിന് അതിനുള്ള കരുത്തുണ്ടായില്ല. ഹോട്ടല്‍ സ്റ്റാഫ് വാതിലില്‍ മുട്ടിയപ്പോള്‍ ക്രിക്കറ്റ് താരം വാതില്‍ തുറക്കാന്‍ പോയപ്പോള്‍ വാഷ്‌റൂമിലേക്ക് പോയി മുഖം കഴുകി, ഹോട്ടല്‍ സ്റ്റാഫിനൊപ്പം പുറത്തേക്ക് കടക്കുകയായിരുന്നു ഞാന്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'സഖാവെ ഇരുന്നോളൂ, എംഎല്‍എയ്ക്ക് മുന്‍ സീറ്റ് ഒഴിഞ്ഞു കൊടുത്തു; മെമ്മറി കാര്‍ഡ് കാണാതായതില്‍ കണ്ടക്ടറെ സംശയം; അവന്‍ ഡിവൈഎഫ്‌ഐക്കാരന്‍'

'വോട്ട് എല്ലാ വര്‍ഷവും ചെയ്യാറുണ്ട്, ഇപ്പോള്‍ ഓണ്‍ലൈനായിട്ടൊക്കെ ചെയ്യാമല്ലോ'; ജ്യോതികയ്ക്ക് ട്രോള്‍

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

ചര്‍മ്മം കറുത്തു കരിവാളിച്ചോ? ടാൻ ഒഴിവാക്കാൻ പറ്റിയ ഐറ്റം അടുക്കളയിലുണ്ട്, അറിഞ്ഞിരിക്കാം ഉരുളക്കിഴങ്ങിന്റെ ​ഗുണങ്ങൾ

കാനഡയിലെ രാജ്യാന്തര വിദ്യാര്‍ഥികള്‍ക്ക് പുതിയ ചട്ടങ്ങള്‍