കായികം

കോഹ് ലിയുടെ ആവശ്യം തള്ളി ബിസിസിഐ; വിദേശത്തേക്ക് ഭാര്യമാര്‍ക്കൊപ്പം പറക്കാനാവില്ല

സമകാലിക മലയാളം ഡെസ്ക്

ഓസീസ് പര്യടനത്തില്‍ ഭാര്യമാരെ കളിക്കാര്‍ക്കൊപ്പം വിടേണ്ടതില്ലെന്ന തീരുമാനത്തിലെത്തിയതായി റിപ്പോര്‍ട്ട്. ഇന്ത്യന്‍ ടീം അംഗങ്ങളും സുപ്രീംകോടതി നിയോഗിച്ച ഭരണനിര്‍വഹണ സമിതിയും തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് ഇത് സംബന്ധിച്ചും തീരുമാനമായത് എന്നാണ് ദി മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

ചര്‍ച്ചയിലുണ്ടായ കാര്യങ്ങള്‍ പുറത്തു പറയില്ലെന്ന ധാരണയിലാണ് യോഗം അവസാനിച്ചത്. വിരാട് കോഹ് ലി, രോഹിത് ശര്‍മ, രഹാനെ എന്നീ ഇന്ത്യന്‍ താരങ്ങളും, കോച്ചും, സെലക്ടര്‍മാരും, ഭരണനിര്‍വഹണ സമിതി അംഗങ്ങളുമാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. ഈ ചര്‍ച്ചയില്‍ ഉടലെടുത്ത തീരുമാനങ്ങള്‍ സംബന്ധിച്ച് ആരും വെളിപ്പെടുത്താന്‍ തയ്യാറായിരുന്നില്ല. 

എന്നാല്‍, ഭാര്യമാരെ വിദേശ പര്യടനങ്ങളില്‍ മുഴുവന്‍ സമയവും ഒപ്പം കൂട്ടണം എന്ന കോഹ് ലിയുടെ ആവശ്യം ചര്‍ച്ചയില്‍ തള്ളിയതായാണ് റിപ്പോര്‍ട്ട്. ഇംഗ്ലണ്ടില്‍ കുടുംബാംഗങ്ങളെ ടെസ്റ്റ് പരമ്പരയുടെ ആദ്യ രണ്ടാഴ്ച കളിക്കാര്‍ക്കൊപ്പം തുടരാന്‍ അനുവദിച്ചിരുന്നു. എന്നാല്‍ ഓസീസില്‍ അതും വേണ്ടെന്നാണ് തീരുമാനം. മറ്റ് ക്രിക്കറ്റ് ബോര്‍ഡുകള്‍ കളിക്കാര്‍ക്കൊപ്പം വിദേശ പര്യടനങ്ങള്‍ക്ക് പോകുമ്പോള്‍ കുടുംബത്തെ കൂടെ അയക്കുന്നില്ല. ആ നയം തന്നെ പിന്തുടരാം എന്ന തീരുമാനമാണ് ബിസിസിഐ സ്വീകരിച്ചിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ കായിക മത്സരങ്ങൾ വേണ്ട; നിയന്ത്രണവുമായി സർക്കാർ

സ്പിന്നില്‍ കുരുങ്ങി ചെന്നൈ; അനായാസം ജയിച്ചു കയറി പഞ്ചാബ്

3 ജില്ലകളിൽ ഉഷ്ണ തരം​ഗം; ഇടി മിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ