കായികം

ചതിക്കാനിരുന്ന ടോസിന് ഡുപ്ലസിയുടെ മറുപടി; സ്‌പെഷ്യലിസ്റ്റ് ടോസറെ കൊണ്ടുവന്ന് സൗത്ത് ആഫ്രിക്കന്‍ നായകന്‍

സമകാലിക മലയാളം ഡെസ്ക്

മൂന്ന് ഫോര്‍മാറ്റിലുമായി തുടര്‍ച്ചയായി ആറ് മത്സരങ്ങളിലായിരുന്നു സൗത്ത് ആഫ്രിക്കന്‍ നായകന്‍ ഡുപ്ലസിയെ ടോസ് ചതിച്ചത്. ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് മുതല്‍ ടോസ് ചതിക്കാന്‍ തുടങ്ങിയപ്പോള്‍ സൗത്ത് ആഫ്രിക്കന്‍ നായകന്‍ മറ്റൊരു വഴി കണ്ടെത്തി. 

ടോസ് ഇടാന്‍ ടീമില്‍ നിന്നു തന്നെ ഒരു വിദഗ്ധനെ കണ്ടെത്തുക. സിംബാബ്വെയ്‌ക്കെതിരായ ട്വിന്റി20യില്‍ ഡുപ്ലസി തന്റെ ടോസ് വിദഗ്ധനെ പരീക്ഷിച്ചു. ജെ.പി.ഡുമിനിയായിരുന്നു അത്. പ്ലേയിങ് ഇലവനില്‍ ഡുമിനി ഉള്‍പ്പെട്ടിരുന്നില്ലാ എങ്കിലും ടോസിടാനുള്ള ദൗത്യം അദ്ദേഹത്തിനായിരുന്നു. ടോസ് വാങ്ങി ഡുപ്ലസി നേരെയത് ഡുമിനിയുടെ കൈകളിലേക്ക് കൊടുക്കുന്നത് കണ്ട് ഏവരും ആദ്യമൊന്ന് ഞെട്ടി. 

പക്ഷേ ഡുപ്ലസി ചിന്തിച്ച് ഉറപ്പിച്ചായിരുന്നു എത്തിയത്. ഡുപ്ലസിയുടെ പരീക്ഷണം വിജയിക്കുകയും ചെയ്തു. ടോസ് സൗത്ത് ആഫ്രിക്കയ്ക്ക് തന്നെ വീണു. പോരായ്മ തിരിച്ചറിയുക എന്നതാണ് ഒരു നായകന്റെ കഴിവ്. അതുകൊണ്ട് ഡുമിനിയെ സ്‌പെഷ്യലിസ്റ്റ് ടോസറായി കൊണ്ടുവന്നൂ. ഞാന്‍ ചെയ്തത് എനിക്ക് ഇഷ്ടപ്പെട്ടു. ട്വന്റി20 ക്രിക്കറ്റില്‍ കുറച്ച് തമാശയുടെ സാന്നിധ്യവും അത്യാവശ്യമാണെന്നുമായിരുന്നു ഡുപ്ലസിയുടെ ഇതിനോടുള്ള പ്രതികരണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്

സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി