കായികം

തകര്‍ത്തടിച്ചത് ഒത്തുകളിയില്‍? നെയ്മര്‍ ഹാട്രിക് നേടിയ കളി ഫ്രാന്‍സ് അന്വേഷിക്കുന്നു

സമകാലിക മലയാളം ഡെസ്ക്

വിമര്‍ശകരുടെ വായടപ്പിച്ചായിരുന്നു ചാമ്പ്യന്‍സ് ലീഗില്‍ റെഡ്സ്റ്റാര്‍ ബെല്‍ഗ്രേഡിനെ നെയ്മറും സംഘവും തകര്‍ത്തു വിട്ടത്. എന്നാല്‍ നെയ്മറിന്റെ ഹാട്രിക് ഗോള്‍ പിറന്ന മത്സരത്തില്‍ ഒത്തുകളി നടന്നുവെന്ന ആരോപണത്തില്‍ അന്വേഷണം ആരംഭിച്ചു.

അഞ്ച് ഗോളിന് തോല്‍ക്കുമെന്ന് പറഞ്ഞ് റെഡ് സ്റ്റാര്‍ ഒഫീഷ്യല്‍ അഞ്ച് മില്യണ്‍ യൂറോയ്ക്ക് പന്തയം വെച്ചിരുന്നുവെന്നാണ് ഫ്രഞ്ച് മാധ്യമമായ എക്യുപെ റിപ്പോര്‍ട്ട് ചെയ്തത്. വിഷയത്തില്‍ യുവേഫയും ഫ്രാന്‍സിന് മുന്നറിയിപ്പ് നല്‍കി. ഇതോടെയാണ് പിഎസ്ജി-റെഡ്‌സ്റ്റാര്‍ മത്സരത്തില്‍ ഫ്രാന്‍സ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. 

എന്നാല്‍ രണ്ട് ടീമുകളും ആരോപണം നിഷേധിച്ചു. ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് സിയില്‍ ലിവര്‍പൂളിന് പിന്നില്‍ രണ്ടാം സ്ഥാനത്താണ് പിഎസ്ജി. ടീമിന്റെ പ്രതിച്ഛായയെ ബാധിക്കുന്ന ആരോപണത്തിന്റെ സത്യാവസ്ഥ യുവേഫയും ഫ്രാന്‍സും, സെര്‍ബിയയും നടത്തുന്ന അന്വേഷണത്തിലൂടെ പുറത്തു കൊണ്ടുവരണം എന്ന് റെഡ് സ്റ്റാര്‍ പ്രതികരിച്ചു. 

നെയ്മര്‍ ഹാട്രിക് നേടിയ കളിയില്‍, കവാനി, എംബാപ്പെ, ഡി മരിയ എന്നീ താരങ്ങളും വല കുലുക്കിയിരുന്നു. ഇപ്പോളുയര്‍ന്നിരിക്കുന്ന ആരോപണം കളിയുടെ ധാര്‍മികതയെ ചോദ്യം ചെയ്യുന്നതാണ് എന്നും, അത്തരം പ്രവര്‍ത്തികള്‍ അംഗീകരിക്കില്ലാ എന്നും പിഎസ്ജിയും വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

എസ്എസ്എൽസി പരീക്ഷാ ഫലം മറ്റന്നാൾ; ഈ വെബ്സൈറ്റുകളിൽ റിസൽട്ട് അറിയാം

അപകടമുണ്ടായാല്‍ പൊലീസ് വരുന്നതുവരെ കാത്തു നില്‍ക്കണോ ?; അറിയേണ്ടതെല്ലാം

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം