കായികം

വിന്‍ഡിസിനെ ചുരുട്ടിക്കെട്ടി, 127 റണ്‍സിന് പുറത്ത്; ഇന്ത്യയ്ക്ക് പരമ്പര ജയം 72 റണ്‍സ് അകലെ

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ് ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ വെസ്റ്റ് ഇന്‍ഡീസ് 127 റണ്‍സിന് പുറത്ത്. വിന്‍ഡിസിനെതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരാന്‍ ഇന്ത്യയ്ക്കിനി 71 റണ്‍സ് കൂടി മതി. 

ഒരു സെഷന്‍ അവശേഷിക്കെ വിജയ ലക്ഷ്യം നേടി മൂന്നാം ദിനം തന്നെ ഇന്ത്യ കളി അവസാനിപ്പിക്കുമോ എന്നതിലേക്കാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. വിന്‍ഡിസ് നായകന്‍ ഹോള്‍ഡറിനെ പന്തിന്റെ കൈകളിലേക്ക് രവീന്ദ്ര ജഡേജ എത്തിച്ചതോടെയാണ് സന്ദര്‍ശകരുടെ ചെറുത്ത് നില്‍പ്പ് പ്രതീക്ഷയെല്ലാം അവസാനിച്ചത്. 

ഉമേഷ് യാദവ് നാല് വിക്കറ്റും, ജഡേജ മൂന്ന് വിക്കറ്റും, അശ്വിന്‍ രണ്ട് വിക്കറ്റും കുല്‍ദീപ് ഒരു വിക്കറ്റും വീഴ്ത്തി. മൂന്നാം ദിനം കളി ബാറ്റിങ് തുടങ്ങിയ ഇന്ത്യയ്ക്ക് ലീഡുയര്‍ത്താന്‍ കാര്യമായൊന്നും ചെയ്യാനായില്ല. എന്നാല്‍ ബൗളിങ്ങിലേക്കെത്തിയപ്പോള്‍ കളിയില്‍ ഇന്ത്യന്‍ ആധിപത്യം ഉറപ്പിക്കുകയായിരുന്നു ബൗളര്‍മാര്‍. 38 റണ്‍സ് എടുത്ത എബ്രിസിന് മാത്രമാണ് വിന്‍ഡിസ് ബാറ്റിങ് നിരയില്‍ അല്‍പ്പമെങ്കിലും ചെറുത്ത് നില്‍പ്പിന് മുതിര്‍ന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്