കായികം

അന്ന് രക്ഷയ്‌ക്കെത്തിയത് സച്ചിന്‍; ലോക കപ്പിന് ശേഷം നടന്ന സംഭവം പറഞ്ഞ് ശ്രീശാന്ത്

സമകാലിക മലയാളം ഡെസ്ക്

2011 ലോക കപ്പ് സംഘത്തിലെ എല്ലാ അംഗങ്ങളുടേയും പേര് എടുത്ത് പറഞ്ഞ് അഭിനന്ദിച്ചു, എന്റെ പേര് ഒഴിച്ച്. പക്ഷേ സച്ചിന്‍ എന്നെ മറന്നില്ല. 2011 ലോക കിരീടം ചൂടിയതിന് ശേഷമുണ്ടായ ഒരു സംഭവത്തെ കുറിച്ച് പറയുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ്.ശ്രീശാന്ത്. 

ബിഗ് ബോസിലെ മറ്റൊരു മത്സരാര്‍ഥിയായ അനൂപ് ജലോട്ടയോടായിരുന്നു ശ്രീശാന്ത് തന്റെ രക്ഷയ്ക്ക് സച്ചിന്‍ എത്തിയ സംഭവം വിവരിച്ചത്. ലോക കിരീടം സ്വന്തമാക്കി രണ്ട് വര്‍ഷത്തിന് ശേഷം നടന്ന ഒരു അഭിമുഖത്തിനിടെയായിരുന്നു അത്. ടീമിലുണ്ടായിരുന്ന എല്ലാവരെ കുറിച്ചും അവതാരകന്‍ ചോദിച്ചു. പേരെടുത്ത് പറഞ്ഞ് എല്ലാവരേയും അഭിനന്ദിച്ചു. എന്റെ പേരൊഴിച്ച്. 

എന്നാല്‍, അഭിമുഖം അവസാനിക്കാന്‍ പോകുന്നതിന് മുന്‍പ്, സച്ചിന്‍ എന്റെ പേര് പറഞ്ഞു. ശ്രീശാന്തും വലിയ പങ്ക് വഹിച്ചു എന്നായിരുന്നു സച്ചിന്റെ വാക്കുകള്‍. അത് കേട്ട് ഞാന്‍ ആ സമയം ഒരുപാട് കരഞ്ഞിരുന്നതായും ശ്രീശാന്ത് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്