കായികം

വീണ്ടും സമനിലക്കുരുക്കില്‍ ബ്ലാസ്റ്റേഴ്‌സ്; കേരള 1-1 ഡല്‍ഹി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സ്വന്തം തട്ടകത്തിലെ ആദ്യ ജയം സ്വപ്‌നംകണ്ട് കളിയുടെ അവസാന നിമിഷം വരെ ജയം ഉറപ്പിച്ച് കുതിക്കുകയായിരുന്നു ബ്ലാസ്റ്റേഴ്‌സ്. പക്ഷെ 84-ാം മിനിറ്റില്‍ ക്‌ളോസ് റേഞ്ച് ഹെഡറിലൂടെ ഡല്‍ഹി താരം ആന്‍ഡ്രിജ കാലുജെറോവിക് ബ്ലാസ്‌റ്റേഴ്‌സ് വല ചലിപ്പിച്ചപ്പോള്‍ വീണ്ടുമൊരു സമനിലക്കുരുക്കില്‍ മഞ്ഞപ്പട തളയ്ക്കപ്പെട്ടു. 

ഗോള്‍ രഹിത രണ്ടാം പകുതിക്ക് ശേഷം 48-ാം മിനിറ്റില്‍ മലയാളി താരം സി കെ വിനീത് നേടിയ ഗോളിലൂടെ കളിയില്‍ ബ്ലാസ്‌റ്റേഴ്‌സ് ലീഡ് കുറിച്ചു. വിജയത്തിലേക്ക് നീങ്ങുമെന്നുറപ്പിച്ചെങ്കിലും ഹോം ഗ്രൗണ്ടില്‍ രണ്ടാം മത്സരത്തിലും സമനിലക്കപ്പുറം കടക്കാന്‍ ബ്ലാസ്റ്റേഴ്‌സിനായില്ല. 

ആവേശം ചോര്‍ന്ന ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയില്‍ ആക്രമിച്ച് കളിച്ച് ബ്ലാസ്റ്റേഴ്‌സ് കളം നിറയുകയായിരുന്നു. ആദ്യ ഗോളിന് പിന്നാലെ തുടര്‍ച്ചയായി ഗോളവസരങ്ങള്‍ സൃഷ്ടിച്ച് ഡല്‍ഹി താരങ്ങളെ വിറപ്പിക്കാന്‍ കേരളത്തിനായി. കളിയിലേക്ക് മടങ്ങിയെത്താനുള്ള ശ്രമങ്ങള്‍ ഡല്‍ഹി തുടര്‍ന്നുകൊണ്ടിരുന്നു. ഒടുവില്‍ പ്രീതം കോട്ടാല്‍ നല്‍കിയ പാസ് ആന്‍ഡ്രിയ കാലുദെറോവിച്ച് വലയിലെത്തിച്ചു. ബ്ലാസ്‌റ്റേഴ്‌സ് 1-1 ഡല്‍ഹി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ