കായികം

റാമോസിനെ തെറിവിളിച്ച് ബാഴ്‌സലോണ ആരാധകര്‍; അരുതെന്ന് പിക്വെ

സമകാലിക മലയാളം ഡെസ്ക്

ബാഴ്‌സലോണ: സീസണിലെ ആദ്യ എല്‍ ക്ലാസിക്കോയില്‍ റയല്‍ മാഡ്രിഡിനെ 5-1ന് നിലംപരിശാക്കി ബാഴ്‌സലോണ സ്വന്തം തട്ടകത്തില്‍ ഉജ്ജ്വല വിജയം സ്വന്തമാക്കിയിരുന്നു. ജയത്തോടെ ബാഴ്‌സ ഒന്നാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ റയല്‍ പരിതാപകരമായ അവസ്ഥയിലാണിപ്പോള്‍. 

എല്‍ക്ലാസിക്കോ പോരാട്ടം ലോകമെങ്ങുമുള്ള ഫുട്‌ബോള്‍ പ്രേമികള്‍ വളരെ ആവേശത്തോടെ കാണുന്ന സൂപ്പര്‍ പോരാട്ടമാണ്. അതിനൊപ്പം തന്നെ കറ്റലോണിയന്‍- സ്പാനിഷ് രാഷ്ട്രീയവും ഈ മത്സരത്തിന്റെ ആവേശം ഏറ്റുന്ന ഘടകമാണ്. പലപ്പോഴും ഇരു ടീമുകളുടേയും താരങ്ങള്‍ തമ്മില്‍ സംഘര്‍ഷവും ഉണ്ടാകാറുണ്ട്. 

ബാഴ്‌സലോണയുടെ തട്ടകമായ നൗ കാംപില്‍ അരങ്ങേറിയ പോരാട്ടത്തിനിടെ റയല്‍ മാഡ്രിഡ് നായകന്‍ സെര്‍ജിയോ റാമോസിനെ ബാഴ്‌സലോണ ആരാധകര്‍ അസഭ്യം പറഞ്ഞതാണ് ഇത്തവണത്തെ വിവാദം. 

വലിയ തോതില്‍ തെറിവിളി നടന്നപ്പോള്‍ സ്പാനിഷ് ദേശീയ ടീമില്‍ സഹ താരമായി കളിക്കുന്ന ബാഴ്‌സലോണയുടെ ജെറാര്‍ഡ് പിക്വെ തന്നെ റയല്‍ നായകനായി അപേക്ഷയുമായി രംഗത്തെത്തി. കളിക്കിടെ തെറിയഭിഷേകം നടത്തിയ ബാഴ്‌സ ആരാധകരോട് പിക്വെ കൈയുയര്‍ത്തി അരുതെന്ന് കാണിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വന്‍ തോതില്‍ പങ്കുവയ്ക്കപ്പെടുകയാണിപ്പോള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്