കായികം

ഉന്നം പിഴച്ചില്ല, സ്വര്‍ണ നേട്ടത്തോടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ സൗരഭ് ചൗധരി കുറിച്ചത് ലോക റെക്കോര്‍ഡ്

സമകാലിക മലയാളം ഡെസ്ക്

ചാങ്വണ്‍: ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേട്ടത്തിന് പിന്നാലെ  അന്താരാഷ്ട്ര ഷൂട്ടിങ് ഫെഡറേഷന്റെ ലോക ചാമ്പ്യന്‍ഷിപ്പിലും സൗരഭ് ചൗധരിക്ക് റെക്കോര്‍ഡോടെ സ്വര്‍ണം. 10 മീറ്റര്‍ എയര്‍ പിസ്റ്റളിലാണ് പതിനാറുകാരനായ ചൗധരി സ്വര്‍ണം വെടിവച്ച് വീഴ്ത്തിയത്.

സൗത്ത് കൊറിയയില്‍ നടക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ 245.5 പോയിന്റുകള്‍  നേടിയാണ് കഴിഞ്ഞ വര്‍ഷം ജര്‍മ്മനിയില്‍ കുറിച്ച സ്വന്തം റെക്കോര്‍ഡ് സൗരഭ് തിരുത്തിയത്.  ഇതേയിനത്തില്‍ ഇന്ത്യയുടെ അര്‍ജുന്‍ സിങ് ചീമ വെങ്കലവും നേടി. ടീമിനത്തിലും സൗരഭും അര്‍ജുനും ചേര്‍ന്ന് ഇന്ത്യയ്ക്കായി വെള്ളി നേടിയിട്ടുണ്ട്. 

 മീററ്റിലെ കര്‍ഷക കുടുംബത്തില്‍ നിന്നുമാണ് ചൗധരി സ്വര്‍ണനേട്ടത്തിലേക്ക് ഉന്നം പിടിച്ചെത്തിയത്. മത്സരങ്ങളും പരിശീലനവും ഇല്ലാത്ത സമയങ്ങളില്‍ അച്ഛനൊപ്പം കൃഷിയിടത്തിലാകുമെന്ന് കഴിഞ്ഞയിടെ നല്‍കിയ അഭിമുഖത്തില്‍ സൗരഭ് പറഞ്ഞിരുന്നു.

മൂന്ന് വര്‍ഷം മുമ്പാണ് സൗരഭ് ഷൂട്ടിങ് രംഗത്തേക്ക് വന്നത്. ഏഷ്യന്‍ ഗെയിംസില്‍ മുതിര്‍ന്ന പല താരങ്ങളും സമ്മര്‍ദ്ദത്തില്‍ പെട്ട് പുറത്തായപ്പോഴും സൗരഭ് തികഞ്ഞ മനസാന്നിധ്യത്തോടെ മെഡല്‍ നേടിയത് ഏറെ ചര്‍ച്ചയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

എസ്എസ്എൽസി പരീക്ഷാ ഫലം മറ്റന്നാൾ; ഈ വെബ്സൈറ്റുകളിൽ റിസൽട്ട് അറിയാം

അപകടമുണ്ടായാല്‍ പൊലീസ് വരുന്നതുവരെ കാത്തു നില്‍ക്കണോ ?; അറിയേണ്ടതെല്ലാം

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം