കായികം

ചരിത്രം കുറിച്ച് നവോമി ഒസാക്ക യുഎസ് ഓപണ്‍ സെമിയില്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക്: ജപ്പാന്റെ യുവതാരം നവോമി ഒസാക്ക യുഎസ് ഓപണ്‍ സെമിയില്‍ കടന്നു. ഉക്രൈന്‍ താരം ലസിയ സുരങ്കോയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഒസാക്ക സെമിയിലെത്തിയത്. സ്‌കോര്‍ 6-1,6-1.

 ഗ്രാന്‍സ്ലാം സെമിയില്‍ ഒസാക്ക എത്തുന്നത് ഇതാദ്യമായാണ്. 1996 ന് ശേഷം ഗ്രാന്‍സ്ലാം സെമിയില്‍ കടക്കുന്ന ആദ്യ ജപ്പാന്‍ വനിതാ താരമെന്ന ബഹുമതിയും ഒസാക്കയ്ക്ക് ആണ്. കിമികോ ഡേറ്റ് ആയിരുന്നു 22 വര്‍ഷം മുമ്പ് ജപ്പാന് വേണ്ടി ഗ്രാന്‍സ്ലാം സെമി കളിച്ച വനിതാ താരം. സ്റ്റെഫി ഗ്രാഫിനോട് പരാജയപ്പെട്ടാണ് കിമികോ വിംബിള്‍ഡണില്‍ നിന്നും മടങ്ങിയത്.

യുഎസ് ഓപണില്‍  മത്സരിച്ചുകൊണ്ടിരിക്കുന്നവരില്‍ ഏറ്റവും പ്രായം കുറഞ്ഞ താരം കൂടിയാണ് 20 കാരിയായ ഒസാക്ക. 'ഓരോ നിമിഷവും കൡക്കളത്തില്‍ പൊരുതുക തന്നെയായിരുന്നു. ഈ നിമിഷം ഏറെ വിലപ്പെട്ടതാണ് എന്നും പിന്തുണച്ചവര്‍ക്ക് നന്ദിയെന്നും ഒസാക്ക പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു

സുഹൃത്തിന്റെ വിവാഹത്തിനായി എത്തി; കന്യാകുമാരിയില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു