കായികം

അവസാന സെഷനില്‍ അഴിഞ്ഞാടി ഇന്ത്യ; വീഴ്ത്തിയത് ആറ് വിക്കറ്റ്

സമകാലിക മലയാളം ഡെസ്ക്

ഓവല്‍ ടെസ്റ്റിന്റെ ആദ്യ ദിനത്തിലെ അവസാന സെഷനില്‍ ഇംഗ്ലണ്ടിനെ ചീട്ടുകൊട്ടാരം പോലെ തകര്‍ത്ത് ഇന്ത്യന്‍ ബൗളര്‍മാര്‍. അവസാന സെഷനില്‍ മാത്രം ആറ് വിക്കറ്റുകളാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ പിഴുതത്.

ആദ്യ ദിനം കളി അവസാനിപ്പിക്കുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സ് എന്ന നിലയിലാണ് ഇംഗ്ലണ്ട്. ചായയ്ക്ക് ശേഷം 71 റണ്‍സ് എടുത്ത് നില്‍ക്കുകയായിരുന്ന കുക്കിനെ പുറത്താക്കി ഭൂമ്രയാണ് ഇംഗ്ലണ്ടിന്റെ തകര്‍ച്ചയ്ക്ക് തുടക്കമിട്ടത്. അതേ ഓവറില്‍ തന്നെ റൂട്ടിനെ റണ്‍ എടുക്കാന്‍ അനുവദിക്കാതേയും ഭൂമ്ര മടക്കി. 

ബെയര്‍‌സ്റ്റോ, മൊയീന്‍ അലി, സാം കറന്‍ എന്നിവരെ പുറത്താക്കി ഇഷാന്ത് ശര്‍മയും, ബെന്‍ സ്റ്റോക്കിനെ മടക്കി രവീന്ദ്ര ജഡേജയും ഇംഗ്ലണ്ടിന്റെ തകര്‍ച്ച പൂര്‍ണമാക്കി. ഒരു വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സ് എന്ന നിലയില്‍ നിന്നാണ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 181 എന്ന നിലയിലേക്ക് ഇംഗ്ലണ്ട് തകര്‍ന്നത്. 

240 ബോളുകള്‍ നേരിട്ട് 71 റണ്‍സ് കൂട്ടിച്ചേര്‍ത്ത മൊയിന്‍ അലി-കുക്ക് കൂട്ടുകെട്ടാണ് ഇന്ത്യന്‍ ബൗളര്‍മാരുടെ ക്ഷമ പരീക്ഷിച്ചത്. ആദ്യ ദിനത്തിന്റെ രണ്ടാം സെഷനില്‍ ഇന്ത്യയ്ക്ക് വിക്കറ്റ് ഒന്നും നേടാനായില്ലെങ്കിലും കൃത്യതയാര്‍ന്ന ബൗളിങ്ങുമായി സ്‌കോറിങ്ങിന്റെ വേഗം കുറയ്ക്കാന്‍ അവര്‍ക്കായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത

ഉഷ്ണതരംഗം: തീവ്രത കുറയ്ക്കാന്‍ സ്വയം പ്രതിരോധം പ്രധാനം; മാര്‍ഗനിര്‍ദേശങ്ങള്‍

അമിത് ഷായുടെ വ്യാജവിഡിയോ പ്രചരിപ്പിച്ചു; തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് നോട്ടീസ്

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി