കായികം

നേട്ടങ്ങളെ ഇകഴ്ത്തരുത്; രവി ശാസ്ത്രിക്കെതിരെ കണക്കുകള്‍ നിരത്തി പൊങ്കാല തീര്‍ത്ത് ആരാധകര്‍

സമകാലിക മലയാളം ഡെസ്ക്

ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ടെസ്റ്റ് പരമ്പര തോല്‍വിക്ക് ഏറ്റവും കൂടുതല്‍ വിമര്‍ശനങ്ങളേറ്റ് വാങ്ങുന്നത് പരിശീലകന്‍ രവി ശാസ്ത്രിയാണ്. മുന്‍ താരങ്ങളടക്കമുള്ളവര്‍ വന്‍ വിമര്‍ശനമാണ് ശാസ്ത്രിക്കെതിരെ ഉന്നയിക്കുന്നത്. ഇപ്പോള്‍ ആരാധകരും കോച്ചിനെതിരേ തിരിഞ്ഞിരിക്കുന്നു. 

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ തോല്‍വിക്ക് ശേഷവും ഇന്ത്യന്‍ ടീമിനെ വാനോളം പുകഴ്ത്തിയ ശാസ്ത്രിയുടെ വാചകമടിയാണ് ആരാധകരെ ചൊടിപ്പിച്ചത്. കഴിഞ്ഞ 15-20 വര്‍ഷത്തിനിടെ ഏറ്റവും മികച്ച പ്രകടനം നടത്തിയ ഇന്ത്യന്‍ ടീം ഇതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. ഇതിനെയാണ് ആരാധകര്‍ രൂക്ഷമായി വിമര്‍ശിച്ചത്. ടീമിന്റെ മോശം പ്രകടനത്തിന്റെ പേരില്‍ രോഷംപൂണ്ട ആരാധകരുടെ അമര്‍ഷം അടക്കാന്‍ നടത്തിയ പത്രസമ്മേളനം ശാസ്ത്രിക്ക് തന്നെ വിനയായി മാറി. 

''കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ വിദേശ രാജ്യങ്ങളില്‍ ഒന്‍പത് ടെസ്റ്റുകളും മൂന്ന് പരമ്പരകളും നേടിയ ടീമാണ് ഇന്ത്യ. കഴിഞ്ഞ 15-20 വര്‍ഷത്തിനിടെ ഏറ്റവും മികച്ച പ്രകടനം നടത്തിയ ഇന്ത്യന്‍ ടീം ഇതാണ്''- വാര്‍ത്താസമ്മേളനത്തില്‍ ശാസ്ത്രിയുടെ അഭിപ്രായം.

ശാസ്ത്രി വസ്തുതകള്‍ മറച്ചുവച്ചെന്നും മുന്‍ ഇന്ത്യന്‍ നായകരുടെ നേട്ടങ്ങളെ ഇകഴ്ത്തിക്കാട്ടിയെന്നുമുള്ള വാദവുമായാണ് ആരാധകര്‍ ട്വിറ്ററില്‍ പൊങ്കാല തീര്‍ത്തത്. കണക്കുകള്‍ നിരത്തിയാണ് ആരാധകര്‍ കോച്ചിന് മറുപടി നല്‍കുന്നത്. 

സൗരവ് ഗാംഗുലിയുടെ നായകത്വത്തിന് കീഴില്‍- 2000ത്തില്‍ ബംഗ്ലാദേശില്‍ ടെസ്റ്റ് ജയം. 2001ല്‍ സിംബാബ്‌വെയ്‌ക്കെതിരെ ടെസ്റ്റ് ജയം. 2002ല്‍ ഇംഗ്ലണ്ടില്‍ ടെസ്റ്റ് ജയം (പരമ്പര 1-1 സമനില). വിന്‍ഡീസില്‍ 2-1 പരമ്പര ജയം, ന്യൂസീലന്‍ഡില്‍ 2-0 പരമ്പര ജയം. 2003- 04ല്‍ ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് ജയം (പരമ്പര 1-1 സമനില), പാക്കിസ്ഥാനെതിരെ 2-1ന് പരമ്പര ജയം.

രാഹുല്‍ ദ്രാവിഡ് നായകനായപ്പോള്‍- ഇംഗ്ലണ്ടിലും വിന്‍ഡീസിലും പരമ്പര ജയം. ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റ് ജയം (പരമ്പര 2-1ന് ഇന്ത്യ തോറ്റു)

അനില്‍ കുംബ്ലെയുടെ ക്യാപ്റ്റന്‍സിയില്‍- ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് ജയം (പരമ്പര 2-1ന് ഇന്ത്യ തോറ്റു)

എം.എസ്. ധോണി ക്യാപ്റ്റനായപ്പോള്‍- ന്യൂസീലന്‍ഡില്‍ പരമ്പര ജയം. ദക്ഷിണാഫ്രിക്കയില്‍ പരമ്പര 1-1ന് സമനില.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്