കായികം

ഞാന്‍ നാട്ടിലേക്ക് മടങ്ങിയതിന് ശേഷം ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റിന്റെ വിധം മാറി; മഞ്ഞപ്പട വിടാനുണ്ടായ കാരണം വെളിപ്പെടുത്തി ഹ്യൂം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കേരള ബ്ലാസ്‌റ്റേഴ്‌സ് മാനേജ്‌മെന്റിന്റെ താത്പര്യം ഇല്ലായ്മയെ തുടര്‍ന്നാണ് ബ്ലാസ്റ്റേഴ്‌സ് വിട്ട് പുനെ സിറ്റിയില്‍ ചേര്‍ന്നതെന്ന് ഇയാന്‍ ഹ്യൂം. ഐഎസ്എല്‍ അഞ്ചാം സീസണ്‍ തുടങ്ങാനിരിക്കെയാണ് ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റിനെതിരായ ഇയാന്‍ ഹ്യൂമിന്റെ തുറന്നു പറച്ചില്‍. 

നാലാം സീസണിനിടെ പരിക്ക് പറ്റിയതിന് പിന്നാലെ ടീം മാനേജ്‌മെന്റുമായും ടീമിന്റെ മെഡിക്കല്‍ സംഘവുമായും ഞാന്‍ ചര്‍ച്ച നടത്തിയിരുന്നു. അന്ന് പോസിറ്റീവായ പ്രതികരണമാണ് അവരുടെ വാക്കുകളില്‍ ഉണ്ടായത്. എന്നാല്‍ ഞാന്‍ നാട്ടിലേക്ക് മടങ്ങിയതിന് ശേഷമുള്ള മാനേജ്‌മെന്റിന്റെ പ്രതികരണം നിരാശപ്പെടുത്തുന്നതായിരുന്നു എന്ന് ഹ്യും പറയുന്നു. 

അന്ന് നാട്ടിലേക്ക് മടങ്ങിയതിന് ശേഷം ടീം മാനേജ്‌മെന്റ് എന്നെ ബന്ധപ്പെട്ടിട്ടില്ല. ഇത് ഫുട്‌ബോളാണ് എന്ന് അറിയാം. രണ്ട് തവണ ബ്ലാസ്‌റ്റേഴ്‌സില്‍ നിന്നും ഇത്തരം സമീപനം നേരിടേണ്ടി വന്നത് വേദനിപ്പിച്ചു. എന്നാല്‍ കേരളത്തെ എനിക്ക് വളരെയേറെ ഇഷ്ടമാണ്. ഈ പ്രശ്‌നത്തിന്റെ പേരില്‍ കേരളത്തോടുള്ള ഇഷ്ടം ഇല്ലാതാവില്ല. ഇതിനെ ഓര്‍ത്ത് കരയാനും പോകുന്നില്ലെന്ന് ഹ്യൂം പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്