കായികം

തന്ത്രവും മന്ത്രവും സ്ട്രാറ്റജിയും എല്ലാം ആക്രമണമാണ്; രക്ഷയില്ലാതെ ടോട്ടനവും; അഞ്ചാം തുടര്‍ ജയവുമായി ചെമ്പടയോട്ടം

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ടോട്ടനം ആരാധകര്‍ പ്രതീക്ഷിച്ചതൊന്നും സ്വന്തം മൈതാനത്ത് നടന്നില്ല. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് സീസണില്‍ തുടര്‍ച്ചയായ അഞ്ചാം പോരാട്ടവും വിജയിച്ച് ലിവര്‍പൂള്‍ അപരാജിത മുന്നേറ്റം നിലനിര്‍ത്തി. യുര്‍ഗന്‍ ക്ലോപിന്റെ ആക്രമണ തന്ത്രങ്ങളെ പച്ചേറ്റിനോ മറു തന്ത്രം മെനഞ്ഞ് അട്ടിമറിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഒന്നും സംഭവിച്ചില്ല. മത്സരം 2-1ന് ലിവര്‍പൂള്‍ വിജയിച്ചു. കളി തീരാന്‍ നിമിഷങ്ങള്‍ മാത്രമുള്ളപ്പോളാണ് ടോട്ടനം ആശ്വാസ ഗോള്‍ നേടിയത്. 

കളിയില്‍ പന്തടക്കവും പാസ് അക്യുറസിയും ടോട്ടനത്തിനായിരുന്നു. എന്നാല്‍ ആക്രമണം എന്ന ഒറ്റ കാര്യത്തില്‍ ലിവര്‍പൂള്‍ ബഹദൂരം മുന്നിലായിരുന്നു. അത് ഫലത്തിലും തെളിഞ്ഞു. ഇരു പകുതികളിലായി വിനാല്‍ഡം, ഫിര്‍മിനോ എന്നിവരാണ് ലിവര്‍പൂളിനായി വല ചലിപ്പിച്ചത്. ടോട്ടനത്തിന്റെ ഗോള്‍ എറിക് ലമേല വലയിലാക്കി. 

39ാം മിനുട്ടില്‍ വിനാല്‍ഡം ആണ് കളിയിലെ ആദ്യ ഗോള്‍ നേടിയത്. വിനാല്‍ഡത്തിന്റെ ഹെഡ്ഡര്‍ സ്പര്‍സ് കീപ്പര്‍ വോം ക്ലിയര്‍ ചെയ്‌തെങ്കിലും അതിനു മുന്‍പ് തന്നെ ഗോള്‍ വര കടന്നതായി ടെക്‌നോളജിയുടെ സാഹയത്തോടെ കണ്ടെത്തി. രണ്ടാം പകുതിയില്‍ പോയിന്റ് ബ്ലാങ്ക് സ്‌പോടില്‍ നിന്ന് ഫിര്‍മിനോയും ലിവര്‍പൂളിനായി സ്‌കോര്‍ ചെയ്തു. മാനെയുടെ മുന്നേറ്റത്തിന് ഒടുവിലായിരുന്നു ഫിര്‍മിനോയുടെ ഗോള്‍. അവസാന നിമിഷം ലമേലയുടെ സ്‌ട്രൈക്കിലൂടെ ഒരു ഗോള്‍ ടോട്ടനം മടക്കിയെങ്കിലും അപ്പോഴേക്ക് സമയം വളരെ വൈകിയിരുന്നു.

ലീഗില്‍ ടോട്ടനത്തിന്റെ തുടര്‍ച്ചയായ രണ്ടാം പരാജയമാണിത്. ലിവര്‍പൂള്‍ ആദ്യമായാണ് അഞ്ചില്‍ അഞ്ച് മത്സരങ്ങള്‍ ലീഗിന്റെ തുടക്കത്തില്‍ ജയിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി

സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി

ഉഷ്ണതരംഗം: റേഷന്‍ കട സമയത്തില്‍ മാറ്റം

രാഹുല്‍ തിരിച്ചറിഞ്ഞത് നല്ലകാര്യം; റായ്ബറേലിയില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കും; ബിനോയ് വിശ്വം