കായികം

ചീട്ടുകൊട്ടാരത്തേക്കാള്‍ വേഗത്തില്‍ തകര്‍ച്ച; വിജയ് ഹസാരെ ട്രോഫിയില്‍ നാണംകെട്ട് കേരളം

സമകാലിക മലയാളം ഡെസ്ക്

വിജയ് ഹസാരെ ട്രോഫിയില്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്ന് കേരളം. ഗ്രൂപ്പ് ബിയിലെ ആദ്യ റൗണ്ട് മത്സരത്തില്‍ ആന്ധ്രയാണ് കേരളത്തെ ചുരുട്ടിക്കെട്ടിയത്. മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 170 റണ്‍സ് എന്ന നിലയില്‍ നിന്ന് 183ന് ഓള്‍ ഔട്ടാവുകയായിരുന്നു കേരളം. 

ഏഴ് വിക്കറ്റുകള്‍ വീണത് പതിമൂന്ന് റണ്‍സിനിടെ. ആന്ധ്രയ്‌ക്കെതിരെ 191 റണ്‍സായിരുന്നു കേരളത്തിന് മുന്നിലെ വിജയ ലക്ഷ്യം. അവസാന ഓവറില്‍ ജയിക്കാന്‍ വേണ്ടത് എട്ട് ബോളില്‍ ആറ് റണ്‍സ്. ആന്ധ്രയ്ക്ക് ജയിക്കാന്‍ ഒരു വിക്കറ്റ് മാത്രം മതിയെന്നിരിക്കെ അവസാന ഓവറിലെ ആദ്യ ബോളില്‍ തന്നെ കേരളം തോല്‍വി സമ്മതിച്ചു. 

മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 90 എന്ന നിലയില്‍ നിന്ന ഇന്ത്യയെ നായകന്‍ സച്ചിന്‍ ബേബിയുടെ അര്‍ധ സെഞ്ചുറിയായിരുന്നു കരകയറ്റിയത്. 170 റണ്‍സില്‍ എത്തി നില്‍ക്കെ സച്ചിന്‍ ബേബി പുറത്തായതിന് പിന്നാലെ കൂട്ടത്തകര്‍ച്ചയായിരുന്നു. ആന്ധ്രയെ ചെറിയ സ്‌കോറില്‍ ചുരുട്ടിക്കെട്ടുന്നതില്‍ കേരളത്തിന്റെ ബൗളര്‍മാര്‍ മികവ് കാണിച്ചപ്പോള്‍ ഉത്തരവാദിത്വം കാണിക്കാതിരുന്ന മധ്യനിരയും വാലറ്റവുമാണ് കേരളത്തെ തോല്‍വിയിലേക്ക് തള്ളിയിട്ടത്. വാസുദേവന്‍ അരുന്ധതി ജഗദീഷിന് പിന്നാലെ വന്ന ഒരു കേരള താരവും രണ്ടക്കം കണ്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

മഹാദേവ് ആപ് കേസ്: സ്ഥലത്തില്ല, ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തമന്ന

അവിശ്വാസിയായ മുസ്ലീങ്ങള്‍ക്ക് ശരിഅത്ത് നിയമം ബാധകമാക്കരുത്; ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ്

ഉഷ്ണ തരംഗം തുടരും; പാലക്കാട് ഓറഞ്ച് അലര്‍ട്ട്, കൊല്ലത്തും തൃശൂരും മഞ്ഞ അലര്‍ട്ട്; 'കള്ളക്കടലില്‍' ജാഗ്രത

റിച്ച ഛദ്ദയുടെ നിറവയറില്‍ ചുംബിച്ച് രേഖ; വിഡിയോ വൈറല്‍