കായികം

480 ദിവസം കാത്തുനിന്നു, എനിക്കാരേയും ഒന്നും ബോധിപ്പിക്കേണ്ടതില്ലെന്ന് ജഡേജ

സമകാലിക മലയാളം ഡെസ്ക്

480 ദിവസത്തിന് ശേഷമായിരുന്നു ആ വരവ്. നാല് വിക്കറ്റ് പിഴുത് നില്‍ക്കുന്ന രവീന്ദ്ര ജഡേജ ക്രിക്കറ്റ് ലോകത്തെ കൊണ്ട് തന്നെ പറയിച്ചു ഗംഭീര തിരിച്ചു വരവ് എന്ന്. എനിക്കൊന്നും ആരേയും ബോധിപ്പിക്കേണ്ടതില്ലാ എന്നായിരുന്നു തിരിച്ചു വരവ് ആഘോഷമാക്കിയതിന് ശേഷം ജഡേജ പ്രതികരിച്ചത്. 

ഞാന്‍ എന്നും ഈ തിരിച്ചു വരവ് ഓര്‍ക്കും. കാരണം, 480 ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഞാന്‍ വരുന്നത്. മുന്‍പുണ്ടായ ഇടവേളകള്‍ ഇത്രയ്ക്ക് വലുതായിരുന്നില്ല എന്നും കളിക്ക് ശേഷമുള്ള പ്രസ് കോണ്‍ഫറന്‍സില്‍ ജഡേജ ചൂണ്ടിക്കാണിക്കുന്നു. 

എനിക്കാരേയും ഒന്നും ബോധ്യപ്പെടുത്തേണ്ടതില്ല. എന്റെ കഴിവ് തേച്ചുമിനുക്കി എടുക്കുകയാണ് വേണ്ടത്. എനിക്ക് എന്ത് ചെയ്യാന്‍ സാധിക്കും എന്ന് മറ്റുള്ളവര്‍ക്ക് കാട്ടിക്കൊടുത്ത് ബോധ്യപ്പെടുത്തേണ്ടതില്ല. എന്നെ തന്നെയാണ് ഞാന്‍ വെല്ലുവിളിക്കുന്നത്. 

ലോക കപ്പിലേക്ക് ഇപ്പോള്‍ ശ്രദ്ധ കൊടുക്കുന്നില്ല. ഈ പരമ്പരയാണ് ഇപ്പോള്‍ മുന്നിലുള്ളത്. കിട്ടുന്ന അവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ ശ്രമിക്കും. വിദേശത്ത് എനിക്ക് വേണ്ട അവസരം ലഭിച്ചില്ല. അതുകൊണ്ട് അവസരം കിട്ടുമ്പോള്‍ അത് പ്രയോജനപ്പെടുത്തി കളിക്കുക എന്നത് മാത്രമാണ് എന്റെ ലക്ഷ്യം. 

ലോക കപ്പിന് മുന്‍പ് നിരവധി മത്സരങ്ങള്‍ നമ്മുടെ മുന്‍പിലുണ്ടെന്നും ജഡേജ പറയുന്നു. വിജയ് ഹസാരെയില്‍ കളിക്കുമ്പോഴായിരുന്നു എനിക്ക് ഏകദിന ടീമിനൊപ്പം ചേരാനുള്ള വിളി വരുന്നത്. ഇവിടെ എന്താണ് സംഭവിക്കുന്നത് എന്ന് എനിക്കറിയില്ലായിരുന്നു. ദുബൈയിലേക്ക പോകേണ്ടി വരും, ഒരുങ്ങിയിരിക്കൂ എന്ന് മാത്രമാണ് സെലക്ടര്‍ പറഞ്ഞതെന്നും ജഡേജ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്