കായികം

ഒസീസ് മണ്ണിലേക്കുള്ള തിരിച്ചുവരവ് അവര്‍ ഗംഭീരമാക്കി; ഓസീസ് ക്ലബ് ക്രിക്കറ്റില്‍ തിളങ്ങി സ്മിത്തും വാര്‍ണറും

സമകാലിക മലയാളം ഡെസ്ക്

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിലേക്കുള്ള സ്മിത്തിന്റേയും വാര്‍ണറുടേയും മടങ്ങി വരവ് അടുത്തിരിക്കുകയാണ്. ഓസ്‌ട്രേലിയന്‍ ക്ലബ് ക്രിക്കറ്റില്‍ മികച്ച ഇന്നിങ്‌സുമായി തങ്ങളുടെ തിരിച്ചു വരവ് പ്രഖ്യാപിക്കുകയാണ് ഇരുവരും. 

പന്ത് ചുരണ്ടല്‍ വിവാദത്തിന് ശേഷം ആദ്യമായി ഓസീസ് മണ്ണില്‍ കളിക്കാനിറങ്ങിയ സ്മിത്ത് 85 റണ്‍സ് എടുത്തു. സതര്‍ലാന്‍ഡ് ക്ലബിന് വേണ്ടി ഇറങ്ങിയ സ്മിത്ത് 92 ബോളുകള്‍ നേരിട്ടായിരുന്നു ടീമിന്റെ ഇന്നിങ്‌സിന് ബലം കൊടുത്തത്. 

മറുവശത്ത് വാര്‍ണറും തീരെ മോശമാക്കിയില്ല. സെന്റ് ജോര്‍ജിനെതിരെ 278 റണ്‍സ് ചെയ്‌സ് ചെയ്തിറങ്ങിയ വാര്‍ണര്‍ സെഞ്ചുറി നേടിയാണ് പവലിയനിലേക്ക് മടങ്ങിയത്. പന്ത് ചുരണ്ടല്‍ വിവാദം ഉയരുന്നതിന് മുന്‍പ് എങ്ങിനെയായിരുന്നുവോ സെഞ്ചുറി ആഘോഷിച്ചിരുന്നത് അതേ രീതിയിലായിരുന്നു വാര്‍ണര്‍ സെന്റ് ജോര്‍ജിനെതിരായ ശതകവും ആഘോഷിച്ചത്. ഉയര്‍ന്നു ചാടി, റാന്‍ഡ്വിക്ക്-പീറ്റര്‍ഷാം ബാഡ്ജില്‍ മുത്തമിട്ട്, സ്റ്റാന്‍ഡില്‍ നിന്നിരുന്ന ഭാര്യയ്ക്കും മക്കള്‍ക്കും നേരെ ബാറ്റുയര്‍ത്തിക്കാട്ടിയായിരുന്നു വാര്‍ണറുടെ ആഘോഷം.
 

ഇനി ആറ് മാസം കൂടി വേണം സ്മിത്തിനും വാര്‍ണര്‍ക്കും വിലക്ക് നീങ്ങിക്കിട്ടാന്‍. നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം മടങ്ങി എത്തുന്ന സ്മിത്തിന് വലിയ സ്വീകരണമാണ് ഗ്ലെന്‍ മഗ്രാത്ത് ഓവലില്‍ ലഭിച്ചത്. 62 ബോളില്‍ അര്‍ധ ശതകം തികച്ച് തനിക്കായി എത്തിയ കാണികളെ സ്മിത്ത് തൃപ്തിപ്പെടുത്തുകയും ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്