കായികം

ജയം തട്ടിയെടുത്ത് വില്ലനായി, പക്ഷേ അവര്‍ കരഞ്ഞപ്പോഴും ഒപ്പം നിന്നു

സമകാലിക മലയാളം ഡെസ്ക്

മാലിക്കിന്റെ മികവിലായിരുന്നു അഫ്ഗാനിസ്ഥാന്റെ പോരാട്ട വീര്യത്തില്‍ നിന്നും പാക്കിസ്ഥാന്‍ തലനാരിഴയ്ക്ക് രക്ഷപെട്ടത്. അവസാന ഓവറില്‍ പത്ത് റണ്‍സ് വേണമെന്നിരിക്കെ ഒരു സിക്‌സും ഫോറും പറത്തി അഫ്ഗാനിസ്ഥാന്റെ സ്വപ്‌നങ്ങളെ മാലിക്ക് തല്ലിത്തകര്‍ത്തു. 

കളി ജയിച്ചത് പാക്കിസ്ഥാന്‍ ആണ് എങ്കിലും എല്ലാവരും അഫ്ഗാനിസ്ഥാന് ഒപ്പം നില്‍ക്കുകയായിരുന്നു കളിക്ക് ശേഷം. നിരാശരായ അഫ്ഗാന്‍ താരങ്ങളെ ആശ്വസിപ്പിക്കുന്ന ഷുഐബ് മാലിക്കാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ കയ്യടി വാങ്ങുന്നത്. 

കളിക്ക് ശേഷം ഗ്രൗണ്ടില്‍ മുട്ട് കുത്തി നിന്ന് കരയുന്ന അവസ്ഥയിലേക്ക് അഫ്താബ് എത്തിയപ്പോള്‍ മാലിക്ക് അഫ്ഗാന്‍ താരത്തിന് അടുത്തേക്ക് എത്തുകയായിരുന്നു. അഫ്താബിന് ഒപ്പം നിന്ന് മാലിക്ക് ആശ്വസിപ്പിച്ചു. ഹസന്‍ അലിയും പാക് താരത്തെ ആശ്വസിപ്പിക്കാന്‍ മാലിക്കിനോടൊപ്പം ഉണ്ടായിരുന്നു. 

258 റണ്‍സ് വിജയലക്ഷ്യമായിരുന്നു പാക്കിസ്ഥാന് മുന്നില്‍ അഫ്ഗാന്‍ വെച്ചത്. ജന്മദിനത്തില്‍ അടിച്ചു കളിച്ചതിന് പിന്നാലെ മൂന്ന് വിക്കറ്റും പിഴുത് പാക്കിസ്ഥാനെ റാഷിദ് കുലുക്കിയെങ്കിലും ജയം പാക്കിസ്ഥാനൊപ്പം നില്‍ക്കുകയായിരുന്നു.അസ്ഗറിന്റേയും ഹഷ്മത്തിന്റേയും ഇന്നിങ്‌സാണ് അഫ്ഗാനിസ്ഥാന് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

സ്വര്‍ണവിലയില്‍ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 400 രൂപ; 53,000ല്‍ താഴെ

50 സിക്‌സര്‍; ആയിരം റണ്‍സ്; നേട്ടവുമായി റിയാന്‍ പരാഗ്

കൊച്ചിയില്‍ നവജാതശിശുവിനെ എറിഞ്ഞുകൊന്നു; അന്വേഷണം

സിപിഐ നേതാവ് അതുല്‍ കുമാര്‍ അഞ്ജാന്‍ അന്തരിച്ചു