കായികം

10,000ലേക്ക് എത്തുമോ? അതോ 800 തികയ്ക്കുമോ? ധോനിക്ക് മുന്നിലുള്ള രണ്ട് സംഖ്യകള്‍

സമകാലിക മലയാളം ഡെസ്ക്

കണക്ക് തീര്‍ക്കാനാണ് പാക്കിസ്ഥാന്‍ ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ ഇന്ന് ഇറങ്ങുന്നത്. ആധിപത്യം ഊട്ടിയുറപ്പിക്കുവാനാണ് ഇന്ത്യയുടെ വരവ്. അതിനിടയില്‍ ധോനിക്കു മുന്നില്‍ നില്‍ക്കുകയാണ് രണ്ട് റെക്കോര്‍ഡുകള്‍. 

ഏകദിനത്തില്‍ 10000 റണ്‍സ് എന്ന നാഴിക കല്ലാണ് ധോനിക്ക് മുന്നിലുള്ളത്. പതിനായിരം റണ്‍സ് ക്ലബില്‍ ധോനി ഇതിനോടകം തന്നെ എത്തിയിട്ടുണ്ട്. പക്ഷേ ഏഷ്യ ഇലവനെതിരെ നേടിയ 174 റണ്‍സാണ് ധോനിയെ 10000 റണ്‍സ് തൊടാന്‍ സഹായിച്ചത്. ഇന്ത്യയ്ക്ക് വേണ്ടി മാത്രം കളിച്ച് 10000 റണ്‍സ് എന്ന നേട്ടത്തിലേക്ക് എത്താന്‍ ധോനിക്കിന് 95 റണ്‍സ് കൂടി മതി. 

ഇന്ന് ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറിലെ പാക്കിസ്ഥാനെതിരായ മത്സരത്തോടെ ധോനി 10000 റണ്‍സ് ക്ലബിലെത്തുമോയെന്ന് കൂടിയാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ബാറ്റ്‌സ്മാന്‍ എന്ന നിലയ്ക്ക് പുറമെ, വിക്കറ്റ് കീപ്പിങ്ങിലും ഒരു നേട്ടം ധോനിക്ക് മുന്നില്‍ വന്ന് നില്‍ക്കുന്നുണ്ട്. 

വിക്കറ്റിന് പിന്നില്‍ അഞ്ച് ക്യാച്ചുകള്‍ കൂടി എടുത്താല്‍ രാജ്യാന്തര ക്രിക്കറ്റിലെ ധോനിയുട ഇരകളുടെ എണ്ണം എണ്ണൂറിലേക്കെത്തും. ക്രിക്കറ്റില്‍ 800 പേരെ പുറത്താക്കുന്ന മൂന്നാമത്തെ വിക്കറ്റ് കീപ്പറാകും ധോനി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പാര്‍ട്ടിയില്‍ എന്റെ പോസിഷന്‍ നോക്ക്, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?'; ശോഭ സുരേന്ദ്രന്‍ പറയുന്ന ഹോട്ടലില്‍ പോയിട്ടില്ലെന്ന് ഇപി

അമ്മ വീണുപോയത് മകൾ അറിഞ്ഞില്ല; നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിച്ച വീട്ടമ്മ മരിച്ചു

വാട്ടർ മെട്രോ: വൈപ്പിന്‍- എറണാകുളം റൂട്ടിലെ ചാര്‍ജ് കൂട്ടി

മുതലപ്പൊഴിയില്‍ വീണ്ടും അപകടമരണം; മത്സ്യ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

ചെന്നൈയിൽ മലയാളി ദമ്പതികളെ കഴുത്തറുത്ത് കൊന്നു