കായികം

അമ്പരന്ന് ക്രിക്കറ്റ് ലോകം; ടി20യില്‍ ഡബിള്‍ സെഞ്ച്വറി; അടിച്ചെടുത്തത് ചന്ദര്‍പോള്‍ ! (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ടി20 പോരാട്ടത്തില്‍ ഇരട്ട സെഞ്ച്വറി പിറക്കുമോ എന്ന് പലരും സംശയിച്ചിരുന്നു വിഷയമാണ്. എന്നാല്‍ അത് സാധ്യമാണെന്ന് തെളിഞ്ഞിരിക്കുകയാണിപ്പോള്‍. മുന്‍ വിന്‍ഡീസ് ക്രിക്കറ്ററും ഇതിഹാസ താരവുമായ ശിവനാരായണ്‍ ചന്ദര്‍പോളാണ് ടി20യില്‍ ഇരുനൂറ് തികച്ച് ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചിരിക്കുന്നത്. 

'ആദം സാന്‍ഫോര്‍ഡ് ക്രിക്കറ്റ് ഫോര്‍ ലൈഫ് ടി20' ടൂര്‍ണമെന്റിലാണ് ചന്ദര്‍പോളിന്റെ വെടിക്കെട്ട്. വെറും 76 പന്തില്‍ 210 റണ്‍സാണ് 44കാരനായ ചന്ദര്‍പോള്‍ അടിച്ചുകൂട്ടിയത്. 25 ഫോറും 13 സിക്‌സും അടങ്ങുന്നതായിരുന്നു തകര്‍പ്പന്‍ ഇന്നിങ്‌സ്. അമേരിക്കന്‍ ടീം മഡ് ഡോഗിനെതിരെയാണ് ചന്ദര്‍പോളിന്റെ കടന്നാക്രമണ ബാറ്റിങ്. 

മറ്റൊരു ഓപണറായ ഡ്വെയ്ന്‍ സ്മിത്ത് 29 പന്തില്‍ 54 റണ്‍സെടുത്തു. ചന്ദര്‍പോളിന്റെ വെടിക്കെട്ട് ബലത്തില്‍ ടീം 303 റണ്‍സ് പടുത്തുയര്‍ത്തി. മത്സരത്തില്‍ 192 റണ്‍സിന്റെ കൂറ്റന്‍ ജയം ചന്ദര്‍പോളിന്റെ ടീം നേടുകയും ചെയ്തു. 

അതേസമയം മത്സരം ഔദ്യോഗികമല്ലാത്തതിനാല്‍  ടി20യിലെ ഉയര്‍ന്ന സ്‌കോറായി ചന്ദര്‍പോളിന്റെ 210 റണ്‍സ് പരിഗണിക്കില്ല. വിന്‍ഡീസ് താരം തന്നെയായ ക്രിസ് ഗെയ്ല്‍ 2013 ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി നേടിയ 175 റണ്‍സാണ് ടി20യിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറെന്ന റെക്കോര്‍ഡ്. 

മൂന്ന് വര്‍ഷം മുന്‍പ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ചന്ദര്‍പോള്‍ അതിന് ശേഷം കൗണ്ടിയിലും പ്രാദേശിക ക്രിക്കറ്റിലും മറ്റും ഇപ്പോഴും സജീവമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

പത്തനംതിട്ടയിൽ വൃദ്ധദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ; മൃതദേഹങ്ങൾക്ക് ഒരാഴ്ചയോളം പഴക്കം

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു