കായികം

ഇന്ത്യയ്ക്ക് കടുത്ത ആശങ്ക തീര്‍ത്ത് രോഹിത് ശര്‍മ, പരിശീലനത്തിനിടെ പരിക്ക്‌

സമകാലിക മലയാളം ഡെസ്ക്

ലോകകപ്പ് ടീമിനെ പ്രഖ്യാപിക്കുന്നതിന് ഒരാഴ്ച മാത്രമുള്ളപ്പോള്‍ ഇന്ത്യയ്ക്ക് ആശങ്ക തീര്‍ത്ത് രോഹിത് ശര്‍മയുടെ പരിക്ക്. വങ്കാടെ സ്റ്റേഡിയത്തിലെ മുംബൈ ഇന്ത്യന്‍സിന്റെ പരിശീലനത്തിന് ഇടയില്‍ മുടന്തി നീങ്ങുന്ന രോഹിത് ശര്‍മയാണ് ആശങ്ക തീര്‍ക്കുന്നത്. 

ഒന്ന് രണ്ട് ചുവടുകള്‍ കാല്‍ വലിച്ച് വലിച്ച് നടന്നതിന് ശേഷം വേദന സഹിക്കുവാന്‍ വയ്യാതെ രോഹിത് ഗ്രൗണ്ടില്‍ കിടന്നു. മുംബൈ ഇന്ത്യന്‍സിന്റെ ഫിസിയോ നിതിന്‍ പട്ടേല്‍ ഈ സമയം രോഹിത്തിന്റെ അടുത്തേക്കെത്തി. ഏതാനും മിനിറ്റുകള്‍ക്ക് ശേഷം ട്രീറ്റ്‌മെന്റ് ലഭിച്ചതിന് പിന്നാലെ രോഹിത് തനിയെ നടന്ന് ഗ്രൗണ്ടില്‍ നിന്നും ഡ്രസിങ് റൂമിലേക്ക് പോയി. 

തനിയെ നടക്കുവാന്‍ രോഹിത്തിന് സാധിച്ചത് ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്തിന് ആശ്വാസമാണ്. ഇന്ന് കിങ്‌സ് ഇലവന്‍ പഞ്ചാബിനെയാണ് മുംബൈ നേരിടുന്നത്. എന്നാല്‍ രോഹിത്തിന്റെ പരിക്ക് സംബന്ധിച്ച് മുംബൈ ഇന്ത്യന്‍സിന്റെ ഭാഗത്ത് നിന്നും ഔദ്യോഗിക പ്രതികരണമൊന്നും വന്നിട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

ജനിച്ചയുടന്‍ വായില്‍ തുണിതിരുകി, കഴുത്തില്‍ ഷാളിട്ട് മുറുക്കി മരണം ഉറപ്പാക്കി; കൊച്ചിയിലെ നവജാതശിശുവിന്റേത് അതിക്രൂര കൊലപാതകം

കൊടും ചൂട് തുടരും; ഇടി മിന്നല്‍ മഴയ്ക്കും സാധ്യത; 'കള്ളക്കടലിൽ' റെഡ് അലർട്ട്

പത്തനംതിട്ടയിൽ വൃദ്ധദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ; മൃതദേഹങ്ങൾക്ക് ഒരാഴ്ചയോളം പഴക്കം

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി