കായികം

ധോണി മൈതാനത്തിറങ്ങിയത് എന്തിനായിരുന്നു; കാര്യങ്ങള്‍ വ്യക്തമാക്കി ഫ്‌ളെമിങ്

സമകാലിക മലയാളം ഡെസ്ക്

ജയ്പുര്‍: രാജസ്ഥാന്‍ റോയല്‍സിനെതിരെ ഇന്നലെ നടന്ന ഐപിഎല്‍ മത്സരത്തിന്റെ അവസാന ഘട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ മഹേന്ദ്ര സിങ് ധോണി മൈതനത്തിറങ്ങി അമ്പയര്‍മാരുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടത് വിവാദമായിരുന്നു. സംഭവത്തില്‍ ധോണിക്ക് മാച്ച് ഫീയുടെ 50 ശതമാനം പിഴയും ചുമത്തിയിരുന്നു. അമ്പയര്‍ നോബോള്‍ വിളിക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു ക്യാപ്റ്റന്‍ കൂളിന്റെ നിയന്ത്രണം വിട്ടത്. സ്‌റ്റോക്‌സിന്റെ പന്ത് നോബോളാണെന്ന് അമ്പയര്‍ ആദ്യം വിധിച്ചെങ്കില്‍ പിന്നീട് ലെഗ് അമ്പയറുടെ തീരുമാനത്തെ തുടര്‍ന്ന് അത് റദ്ദാക്കി. ഇതാണ് ധോണിയെ ചൊടിപ്പിച്ചത്. 

സംഭവത്തില്‍ ധോണിയെ അനുകൂലിച്ചും, എതിര്‍ത്തും ക്രിക്കറ്റ് ലോകത്ത് നിന്ന് അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്. യഥാര്‍ഥത്തില്‍ എന്താണ് സംഭവിച്ചത് എന്ന കാര്യം വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ്  ചെന്നൈ പരിശീലകന്‍ സ്റ്റീഫന്‍ ഫ്‌ളെമിങ്. മത്സരത്തിന് ശേഷം സംസാരിക്കുമ്പോഴായിരുന്നു ഫ്‌ളെമിങ് വിവാദ സംഭവത്തില്‍ കൂടുതല്‍ വ്യക്തത വരുത്തിയത്. 

ബൗളിങ് എന്‍ഡിലുള്ള അമ്പയര്‍ നോബോള്‍ വിളിച്ചെന്നാണ് ഞങ്ങളാദ്യം മനസിലാക്കിയത്. എന്നാല്‍ അത് നോബോളാണോ അല്ലയോ എന്ന കാര്യത്തില്‍ വലിയ രീതിയിലുള്ള ആശയക്കുഴപ്പമുണ്ടായി. അമ്പയര്‍മാരും ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയില്ല. അമ്പയര്‍മാരോട് സംഭവം ചര്‍ച്ച ചെയ്യാനായിരുന്നു ധോണി ഗ്രൗണ്ടിലിറങ്ങിയത്. പിന്നീട് ഇക്കാര്യം ധോണിയോട് സംസാരിച്ചു. അമ്പയര്‍ ആ നിമിഷം കൈകാര്യം ചെയ്ത രീതിയിലായിരുന്നു മഹിക്ക് അമര്‍ഷം. അവര്‍ കൊടുത്ത മറുപടിയിലും അദ്ദേഹത്തിന് വ്യക്തത വന്നില്ല. അത്തരമൊരു നിര്‍ണായക ഘട്ടത്തില്‍ കാര്യങ്ങള്‍ വ്യക്തമാകണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. ഫ്‌ളെമിങ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാലക്കാടിന് പുറമേ മൂന്ന് ജില്ലകളില്‍ കൂടി ഉഷ്ണതരംഗ മുന്നറിയിപ്പ്; ആലപ്പുഴയില്‍ രാത്രിതാപനില ഉയരും

ഇത് സുരേഷ് ഗോപിയല്ല, സുഭാഷ് ഗോപിയാണ്; വോട്ടെടുപ്പ് ദിനത്തില്‍ വൈറലായ വിഡിയോ

റോഡിലെ വാക്കുതര്‍ക്കം: കെഎസ്ആര്‍ടിസി ഡ്രൈവര്‍ കോടതിയിലേക്ക്; മേയര്‍ക്കെതിരെ കേസെടുക്കേണ്ടതില്ലെന്ന് പൊലീസ്

ഛത്തീസ്ഗഢില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ 7 മാവോസ്റ്റുകളെ വധിച്ചു

എസ്എസ്എല്‍സി ഫലം മെയ് എട്ടിന്, ഹയര്‍ സെക്കന്‍ഡറി ഒന്‍പതിന്