കായികം

സെവാഗിന്റെ ലോകകപ്പ് ടീം; രണ്ട് ഒഴിവാക്കലുകള്‍ ശ്രദ്ധേയം, സെലക്ടര്‍മാരും അങ്ങനെ ചിന്തിച്ചാല്‍?

സമകാലിക മലയാളം ഡെസ്ക്

ഏപ്രില്‍ 15ന് ഇന്ത്യ ലോകകപ്പ് പോരിനിറങ്ങുന്ന സംഘത്തെ പ്രഖ്യാപിക്കും. ക്രിക്കറ്റ് പ്രേമികളും, ക്രിക്കറ്റ് വിദഗ്ധരുമെല്ലാം ഇതിനോടകം തന്നെ ഇതില്‍ പല പ്രവചനങ്ങളും നടത്തി കഴിഞ്ഞു. ഇപ്പോഴിതാ, ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗാണ് തന്റെ ലോകകപ്പ് ടീമിനെ തെരഞ്ഞെടുക്കുന്നത്. 

വിരാട് കോഹ് ലി, രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, എം.എസ്.ധോനി, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, കേദാര്‍ ജാദവ്, കെ.എല്‍.രാഹുല്‍, ഹര്‍ദിക് പാണ്ഡ്യ, കുല്‍ദീപ് യാദവ്, ചഹല്‍, വിജയ് ശങ്കര്‍, ജസ്പ്രിത് ബൂമ്ര, റിഷഭ് പന്ത് എന്നിവരാണ് സെവാഗിന്റെ ലോകകപ്പ് ടീം. സെവാഗ് തെരഞ്ഞെടുത്ത ടീമില്‍ അമ്പാട്ടി റായിഡുവിനെ ഒഴിവാക്കിയതാണ് ഹൈലൈറ്റ്. അതിനൊപ്പം ദിനേശ് കാര്‍ത്തിക്കിനെ ഒഴിവാക്കി റിഷഭ് പന്തിനെ ടീമില്‍ ഉള്‍പ്പെടുത്തിയതിനേയും ആരാധകര്‍ ചോദ്യം ചെയ്യുന്നുണ്ട്. ലോകകപ്പ് പോലൊരു ടൂര്‍ണമെന്റില്‍ കാര്‍ത്തിക്കിന്റെ പരിചയ സമ്പത്താണ് ആവശ്യമെന്നാണ് ഇതിന് കാരണമായി അവര്‍ ചൂണ്ടിക്കാണിക്കുന്നത്.

ഹര്‍ദിക് പാണ്ഡ്യ, വിജയ് ശങ്കര്‍, രവീന്ദ്ര ജഡേജ ഉള്‍പ്പെടെ മൂന്ന് ഓള്‍റൗണ്ടര്‍മാര്‍, പ്രധാന സ്പിന്നര്‍മാരായി കുല്‍ദീപും, ചഹലും, പേസ് ആക്രമണത്തിന് ഭുവിയും ബൂമ്രയും അശ്വിനും. റായിഡുവിനെ ഉള്‍പ്പെടുത്താതെ ഇരുന്ന സെവാഗ്, ബാറ്റിങ് ഓര്‍ഡറിലെ നാലാം സ്ഥാനത്ത് വിജയ് ശങ്കറിനെയാണ് ലക്ഷ്യം വയ്ക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്