കായികം

വീണത് വാര്‍ണറുടെ വിക്കറ്റ്; പൃഥ്വി ഷായുടേയും ഗാംഗുലിയുടേയും ആഘോഷം പറയും എല്ലാം

സമകാലിക മലയാളം ഡെസ്ക്

156 റണ്‍സ് പ്രതിരോധിക്കുവാന്‍ റബാഡയായിരുന്നു ഡല്‍ഹിക്ക് കരുത്ത് പകര്‍ന്നത്. റബാഡയുടെ കരുത്തില്‍ ഐപിഎല്ലിലെ തുടര്‍ച്ചയായ മൂന്നാം ജയവും ഡല്‍ഹി ക്യാപിറ്റല്‍സ് നേടി. അപകടകാരിയാകുവാന്‍ തുടങ്ങുകയായിരുന്നു ഡേവിഡ് വാര്‍ണറെ പുറത്താക്കിയാണ് റബാഡ കളി ഡല്‍ഹിക്ക് അനുകൂലമാക്കിയത്. വാര്‍ണറുടെ വിക്കറ്റിന്റെ വില എത്രമാത്രം ആണെന്ന് ഡല്‍ഹി ക്യാപിറ്റല്‍സിന്റെ രണ്ട് താരങ്ങളില്‍ നിന്നു തന്നെ വ്യക്തമാവൂം. 

ഡഗൗട്ടില്‍ നിന്ന് മുഷ്ടി ചുരട്ടി ഗാംഗുലിയും, റബാഡയുടെ മേലെ ചാടിക്കയറിയിരുന്ന പൃഥ്വി ഷായുമാണ് വാര്‍ണറുടെ വിക്കറ്റ് വീണത് ശരിക്കും ആഘോഷിച്ചത്. 51 റണ്‍സ് എടുത്ത് വാര്‍ണര്‍ ആക്രമണകാരിയാകുവാന്‍ തുടങ്ങുന്നതിന് മുന്‍പ് റബാഡ സ്‌ട്രൈക്ക് ചെയ്തപ്പോള്‍ ഡഗൗട്ടില്‍ നിന്നും ആക്രോശിച്ച ഗാംഗുലി ഇന്ത്യയുടടെ പഴയ നായകനെ ഓര്‍മിപ്പിച്ചു. പൃഥ്വി ഷായുടേയും, ഗാംഗുലിയുടേയും ആഘോഷങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ആരാധകര്‍ക്ക് കൗതുകമാകുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചെറുകഥകളിലൂടെ വായനക്കാരെ അത്ഭുതപ്പെടുത്തിയ എഴുത്തുകാരി; നൊബേല്‍ ജേതാവ് ആലിസ് മണ്‍റോ അന്തരിച്ചു

ഭക്ഷണത്തിന് മുമ്പും ശേഷവും ചായയും കാപ്പിയും കുടിക്കരുത്!

തൊഴിലാളികളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു; മില്‍മ സമരം തീര്‍ന്നു

ബാറ്റിങ് നിര തിളങ്ങി; ഡല്‍ഹിക്കെതിരെ ലഖ്‌നൗവിന് 209 റണ്‍സ് വിജയലക്ഷ്യം

തിരുവനന്തപുരത്ത് മകന്റെ അടിയേറ്റ അച്ഛന്‍ മരിച്ചു