കായികം

ധവാനും ശ്രേയസിനും മുന്‍പില്‍ മുട്ടുമടക്കി പഞ്ചാബ്; ഡല്‍ഹിക്ക് അഞ്ച് വിക്കറ്റ് ജയം

സമകാലിക മലയാളം ഡെസ്ക്

അവസാന ഓവറിലേക്ക് നീണ്ട പോരാട്ടത്തില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ ജയം പിടിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടി വന്ന കിങ്‌സ് ഇലവന്‍ പഞ്ചാബ് ഉയര്‍ത്തിയ 164 റണ്‍സ് വിജയ ലക്ഷ്യം അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ രണ്ട് പന്ത് ശേഷിക്കെ ഡല്‍ഹി മറികടന്നു. 

ധവാന്റേയും, നായകന്‍ ശ്രേയസ് അയ്യരുടേയും മികവിലായിരുന്നു ഡല്‍ഹിയുടെ ചെയ്‌സിങ്. ധവാന്‍ 41 പന്തില്‍ 7 ഫോറും ഒരു സിക്‌സും പറത്തി പുറത്തായി. ശ്രേയസ് അയ്യര്‍ 49 പന്തില്‍ അഞ്ച് ഫോറും ഒരു സിക്‌സും പറത്തി 58 റണ്‍സ് എടുത്ത് പുറത്താവാതെ നിന്നു. 

പോസിറ്റീവായി ബാറ്റ് ചെയ്തു തുടങ്ങിയപ്പോള്‍ പൃഥ്വി ഷാ റണ്‍ഔട്ടായതാണ് ആരാധകരെ നിരാശരാക്കിയത്. 13 റണ്‍സ് എടുത്ത് നില്‍ക്കെ മന്ദീപിന്റെ ഡയറക്റ്റ് ഹിറ്റില്‍ പൃഥ്വി വീണു. കിങ്‌സ് ഇലവന്‍ ബൗളിങ് നിരയ്ക്ക് കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തി ഡല്‍ഹിയെ സമ്മര്‍ദ്ദത്തിലാക്കുവാനായില്ല. ശിഖര്‍ ധവാന്‍-ശ്രേയസ് അയ്യര്‍ കൂട്ടുകെട്ടാണ് ഡല്‍ഹിയെ തുണച്ചത്. 

ഇതോടെ ഡല്‍ഹി പത്ത് കളിയില്‍ നിന്നും ആറ് ജയത്തോടെ മൂന്നാം സ്ഥാനം നിലനിര്‍ത്തി. കിങ്‌സ് ഇലവന്റെ അഞ്ചാം തോല്‍വിയാണ് ഇത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ പഞ്ചാബിനെ ക്രിസ് ഗെയ്‌ലാണ് ഭേദപ്പെട്ട സ്‌കോറിലേക്ക് എത്തിച്ചത്. 37 പന്തില്‍ നിന്നും 6 ഫോറും അഞ്ച് സിക്‌സും പറത്തി 69 റണ്‍സ് എടുത്താണ് ഗെയില്‍ മടങ്ങിയത്. ഇന്‍ഗ്രാമിന്റെ തകര്‍പ്പന്‍ ഫീല്‍ഡിങ്ങാണ് ഗെയ്‌ലിനെ തളയ്ക്കാന്‍ സഹായിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ