കായികം

അർധ ശതകവുമായി ക്രിസ് ലിൻ; സൺറൈസേഴ്സിന് വിജയ ലക്ഷ്യം 160 റൺസ്

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: സ്വന്തം തട്ടകത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടുന്ന സൺറൈസേഴ്സ് ഹൈദരാബാദിന് വിജയിക്കാൻ വേണ്ടത് 160 റൺസ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്ത നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 159 റൺസാണ് നേടിയത്. ക്രിസ് ലിൻ- സുനിൽ നരെയ്ൻ സഖ്യം മിന്നൽ തുടക്കമിട്ടെങ്കിലും പിന്നീട് റൺ നിരക്ക് കുറഞ്ഞത് അവർക്ക് തിരിച്ചടിയായി. 

എട്ട് പന്തിൽ 25 റൺസ് നേടിയ നരെയ്ൻ ഹൈദരബാദ് ബൗളർമാരെ തലങ്ങും വിലങ്ങും മർദിച്ചു. മൂന്നാം ഓവറിൽ നരെയ്ൻ പുറത്താകുമ്പോൾ കൊൽക്കത്തയുടെ സ്കോർ 42 റൺസ് ആയിരുന്നു. എന്നാൽ, തുടരെ വിക്കറ്റുകൾ വീഴ്ത്തി ഹൈദരാബാദ് മത്സരത്തിലേക്ക് തിരിച്ചുവന്നു. 

അർധ സെഞ്ച്വറി നേടിയ ക്രിസ് ലിൻ (51) ആണ് കൊൽക്കത്തയുടെ ടോപ് സ്കോറർ. മുൻ മത്സരങ്ങളിൽ വെടിക്കെട്ട് ബാറ്റിങുമായി പ്രകമ്പനം തീർത്ത ആന്ദ്രെ റസ്സലിന് ഇന്നത്തെ മത്സരത്തിൽ കാര്യമായി ഒന്നും ചെയ്യാൻ സാധിച്ചില്ല. ഒൻ‌പത് പന്തിൽ 15 റൺസ് നേടിയ റസലിനെ ഭുവനേശ്വർ കുമാർ പുറത്താക്കി. ഗിൽ (മൂന്ന്), റാണ (11), ദിനേശ് കാർത്തിക്ക് (ആറ്), റിങ്കു സിങ്  (30), പിയൂഷ് ചൗള (നാല്) എന്നിങ്ങനെയാണ് മറ്റു ബാറ്റ്സ്മാൻമാരുടെ സ്കോർ. പൃഥി രാജ് (0), കരിയപ്പ (ഒൻപത്) എന്നിവർ പുറത്താകാതെ നിന്നു. 

ഹൈദരാബാദിനായി ഖലീൽ അഹമ്മദ് മൂന്ന് വിക്കറ്റ് വീഴ്ത്തി തിളങ്ങി. നാലോവറിൽ 33 റൺസ് വിട്ടു നൽകിയാണ് ഖലീൽ മൂന്ന് വിക്കറ്റുകൾ സ്വന്തമാക്കിയത്. ഭുവനേശ്വർ കുമാർ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ സന്ദീപ് ശർമയും റാഷിദ് ഖാനും ഓരോ വിക്കറ്റ് വീതം നേടി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാഹുല്‍ഗാന്ധി റായ്ബറേലിയിലേക്ക്; 11 മണിക്ക് പത്രിക സമര്‍പ്പിക്കും; റോഡ് ഷോ

ആരാധകര്‍ക്കായി... മറഡോണയുടെ മൃതദേഹം സെമിത്തേരിയില്‍ നിന്നു മാറ്റണം; ആവശ്യവുമായി മക്കള്‍

രജനീകാന്തിന്റെ ജീവിതം സിനിമയാവുന്നു; ബയോപിക്കിന്റെ അവകാശം സ്വന്തമാക്കി സാജിദ് നദിയാവാല

വയറുവേദനയുമായെത്തി; യുവതിയുടെ വയറ്റില്‍ നിന്ന് പത്തുകിലോഗ്രാമിലേറെ ഭാരമുള്ള മുഴ നീക്കം ചെയ്തു

സ്വര്‍ണവിലയില്‍ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 400 രൂപ; 53,000ല്‍ താഴെ