കായികം

ഉറപ്പ് 1000 ശതമാനം; എവിടേയ്ക്കും പോകില്ല, അടുത്ത സീസണിലും കാണാമെന്ന് റൊണാള്‍ഡോ

സമകാലിക മലയാളം ഡെസ്ക്

മിലാന്‍: യുവന്റസ് ആരാധകര്‍ക്ക് ആശ്വസിക്കാം. യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ അയാക്‌സിനോട് തോറ്റ് യുവന്റസ് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായതിന് പിന്നാലെ വന്ന വാര്‍ത്ത അവരുടെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ക്ലബ് വിടാന്‍ ഒരുങ്ങുകയാണ് എന്നതായിരുന്നു. കഴിഞ്ഞ ഒന്‍പത് സീസണുകളിലാദ്യമായി ചാമ്പ്യന്‍സ് ലീഗിന്റെ സെമിയിലെത്താന്‍ കഴിയാതിരുന്നതില്‍ റൊണാള്‍ഡോ വലിയ നിരാശനായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 

എന്നാല്‍ യുവന്റസില്‍ തന്നെ തുടരുമെന്ന് താരം സ്ഥിരീകരിച്ചതായി ഇറ്റാലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 1000 ശതമാനം ഉറപ്പാണ് ക്രിസ്റ്റ്യാനോ ഇക്കാര്യത്തില്‍ നല്‍കിയിരിക്കുന്നത്. 

ഇത്തവണ ചാമ്പ്യന്‍സ് ലീഗ് കിരീടം സ്വന്തമാക്കാന്‍ സാധിച്ചില്ല. എന്നാല്‍ അടുത്ത സീസണില്‍ മികച്ച പ്രകടനം നടത്തും. അടുത്ത സീസണിലും താന്‍ ടീമിലുണ്ടാകും. ഇക്കാര്യത്തില്‍ 1000 ശതമാനമാണ് ഉറപ്പ് . 

ഈ സീസണിന്റെ തുടക്കത്തിലാണ് റയല്‍ മാഡ്രിഡ് വിട്ട് റൊണാള്‍ഡോ യുവന്റസിലേക്ക് ചേക്കേറിയത്. സീസണില്‍ ടീമിനായി സീരി എയില്‍ 27 മത്സരങ്ങളില്‍ നിന്ന് 19 ഗോളുകളാണ് പോര്‍ച്ചുഗല്‍ നായകന്‍ വലയിലാക്കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ്:മൂന്നാം ഘട്ടം ഇന്ന്, 11 സംസ്ഥാനങ്ങളില്‍ ജനവിധി

രാത്രി വാഷിങ് മെഷീന്‍ ഓണ്‍ ചെയ്ത് ഉറങ്ങാന്‍ പോകുന്ന ശീലമുണ്ടോ? അരുത് ! നിര്‍ദേശവുമായി കെഎസ്ഇബി

കള്ളക്കടല്‍ പ്രതിഭാസം, ഇന്നും കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം

സെഞ്ച്വറി കരുത്ത് ! സൂര്യകുമാര്‍ തിളങ്ങി, സണ്‍റൈസേഴ്സ് ഹൈദരാബാദിനെ വീഴ്ത്തി മുംബൈ ഇന്ത്യന്‍സ്

പാലക്കാട് ട്രെയിന്‍ ഇടിച്ച് കാട്ടാന ചെരിഞ്ഞു; ലോക്കോ പൈലറ്റിനെതിരെ കേസെടുക്കും