കായികം

പേസര്‍മാര്‍ അത്ഭുതം കാട്ടും, ലോകകപ്പ് സെമിയില്‍ ഇന്ത്യയുണ്ടാവും; പ്രവചനം ലങ്കന്‍ മുന്‍ താരത്തിന്റേത്‌

സമകാലിക മലയാളം ഡെസ്ക്

ഇംഗ്ലണ്ടില്‍ ലോക കിരീടത്തിനായി പോരിനിറങ്ങുന്ന ഇന്ത്യന്‍ സംഘം സെമി ഫൈനല്‍ വരെ ഉറപ്പായും എത്തുമെന്ന് ശ്രീലങ്കന്‍ മുന്‍ താരം ചാമിന്ദ വാസ്. മികച്ച പേസര്‍മാരുണ്ട് ഇന്ത്യയ്ക്ക്. അവര്‍ത്ത് അത്ഭുതം കാട്ടാന്‍ കഴിയുമെന്നാണ് ചാമിന്ദ വാസ് പറയുന്നത്. 

കഴിഞ്ഞ രണ്ട് മൂന്ന് വര്‍ഷമായി ഇന്ത്യന്‍ ക്രിക്കറ്റ് ആധിപത്യം പുലര്‍ത്തുകയാണ്. മികച്ച ഫാസ്റ്റ് ബൗളര്‍മാരുടെ പിന്തുണ അവര്‍ക്കുണ്ട്. അവര്‍ക്ക് അത്ഭുതങ്ങള്‍ കാണിക്കാന്‍ കഴിയും. സന്തുലിതമായ ടീം ആണ് ഇന്ത്യയുടേത്. അവര്‍ക്ക് മികവ് കാണിക്കാനാവും. സെമി ഫൈനല്‍ വരെ ഇന്ത്യ ഉറപ്പായും എത്തുമെന്നാണ് എന്റെ പ്രതീക്ഷയെന്നും ചാമിന്ദ വാസ് പറയുന്നു. 

ശ്രീലങ്കന്‍ ടീമിന്റെ ലോകകപ്പ് സാധ്യതകളെ കുറിച്ചും ലങ്കന്‍ മുന്‍ ഫാസ്റ്റ് ബൗളര്‍ പറയുന്നു. കഴിഞ്ഞ കുറേ മാസങ്ങളായി ലങ്കയ്ക്ക് മികവ് കാണിക്കുവാനാവുന്നില്ല. സെലക്ടര്‍മാര്‍ മികച്ച ടീമിനെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ലോകകപ്പില്‍ മികവ് കാണിക്കുവാനുള്ള ശ്രമം കളിക്കാരുടെ ഭാഗത്ത് നിന്നും വരണം. മലിംഗ ലോകത്തിലേയും രാജ്യത്തേയും മികച്ച താരമാണ്. 

ഐപിഎല്ലില്‍ മുംബൈയ്ക്ക് വേണ്ടി കളിച്ച്, അടുത്ത ദിവസം മലിംഗ ലങ്കന്‍ ഡൊമസ്റ്റിക് ലീഗിലും കളിക്കും. തന്റെ 100 ശതമാനവും നല്‍കിയാണ് മലിംഗ കളിക്കുന്നത്. ലോകകപ്പില്‍ മലിംഗയുടെ കളിയാകും ശ്രീലങ്കയ്ക്ക് നിര്‍ണായകമാവുക. കഴിഞ്ഞ ആറ് മാസമായി ശ്രീലങ്ക നായകന്മാരെ മാറ്റി മാറ്റി പരീക്ഷിക്കുന്നു.എന്നാല്‍ അവരില്‍ നിന്നും പ്രതീക്ഷിച്ച ഫലം വന്നില്ല. അതിനാല്‍ ലോകകപ്പിനായി തെരഞ്ഞെടുത്തിരിക്കുന്ന കരുണരത്‌നയില്‍ വിശ്വസിച്ച് താരത്തെ പിന്തുണയ്ക്കുകയാണ് വേണ്ടതെന്നും വാസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുംബൈയില്‍ നൂറ് അടി ഉയരമുള്ള കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുവീണു; എട്ട് മരണം; 59 പേര്‍ക്ക് പരിക്ക്; വീഡിയോ

യാത്രക്കാര്‍ക്ക് ബസിനുള്ളില്‍ കുടിവെള്ളവുമായി കെഎസ്ആര്‍ടിസി

വര്‍ഗീയ വിദ്വേഷം പ്രചരിപ്പിച്ചു,ഏഷ്യാനെറ്റ് സുവര്‍ണ ന്യൂസ് അവതാരകനെതിരെ കേസ്

മലപ്പുറത്ത് കാട്ടുപന്നി ആക്രമണം; രണ്ട് യുവതികള്‍ക്ക് പരിക്ക്

മഴക്ക് മുമ്പ് റോഡുകളിലെ കുഴികള്‍ അടക്കണം; റണ്ണിങ് കോണ്‍ട്രാക്ട് പ്രവൃത്തി വിലയിരുത്താന്‍ പ്രത്യേക പരിശോധനാ സംഘം: മുഹമ്മദ് റിയാസ്