കായികം

ഉത്തേജക മരുന്നില്‍ പിടിക്കപ്പെട്ടു, ഇംഗ്ലണ്ട് ഓപ്പണര്‍ക്ക് വിലക്ക്‌

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ഉത്തേജക മരുന്ന് ഉപയോഗത്തില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ ഇംഗ്ലണ്ട് ഓപ്പണര്‍ അലക്‌സ് ഹെയ്ല്‍സിന് വിലക്ക്. ക്രിക്കറ്റില്‍ നിന്നും 21 ദിവസത്തേക്കാണ് ഹെയ്ല്‍സിനെ ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് വിലക്കിയത്. 

ഇത് രണ്ടാം വട്ടമാണ് ഹെയ്ല്‍സ് ഉത്തേജകമരുന്ന് പരിശോധനയില്‍ പിടിക്കപ്പെടുന്നത്. ഇംഗ്ലണ്ടിന്റെ ലോകകപ്പ് സംഘത്തില്‍ ഇടം നേടിയിരിക്കുന്ന താരമാണ് ഹെയ്ല്‍സ്. വിലക്ക് നേരിടുന്നുണ്ടെങ്കിലും ലോകകപ്പ് ആരംഭിക്കുന്നതിന് തൊട്ടുമുന്‍പ് താരത്തിന് ടീമിനൊപ്പം ചേരുവാനാവും. 

നൈറ്റ്ക്ലബില്‍ ബെന്‍ സ്റ്റോക്കിന് ഒപ്പം ചേര്‍ന്ന് തല്ലുണ്ടാക്കിയ സംഭവത്തിലും ഹെയ്ല്‍സ് ഉള്‍പ്പെട്ടിരുന്നു. 2017ലായിരുന്നു അത്. ഇതിന്റെ പേരില്‍ സസ്‌പെന്‍ഷന്‍ നടപടിയും ഹെയ്ല്‍സിന് നേരിടേണ്ടി വന്നിട്ടുണ്ട്. ആറ് രാജ്യാന്തര മത്സരങ്ങളില്‍ കളിക്കുന്നതില്‍ നിന്നാണ് അന്ന് അലക്‌സിന് വിലക്ക് നേരിട്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

എസ്എസ്എൽസി പരീക്ഷാ ഫലം മറ്റന്നാൾ; ഈ വെബ്സൈറ്റുകളിൽ റിസൽട്ട് അറിയാം

അപകടമുണ്ടായാല്‍ പൊലീസ് വരുന്നതുവരെ കാത്തു നില്‍ക്കണോ ?; അറിയേണ്ടതെല്ലാം

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം