കായികം

വേണ്ടതെല്ലാം സഞ്ജുവിനുണ്ട്, എന്നിട്ടും? 

സമകാലിക മലയാളം ഡെസ്ക്

എന്തുകൊണ്ട് സഞ്ജു സാംസണ്‍ ദേശിയ ടീമിലേക്ക് എത്തുന്നില്ല? ക്രിക്കറ്റ് ലോകത്തിന് മുന്നില്‍ ഈ ചോദ്യം എപ്പോഴുമുണ്ട്. ഐപിഎല്ലില്‍ സഞ്ജു മികവ് കാട്ടുമ്പോഴാണ് ദേശീയ ടീമില്‍ സഞ്ജുവിനെ തഴയുന്നതിനെതിരെ ആരാധകരുടെ രോഷം വരുന്നത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ സഞ്ജു കളി ഫിനിഷ് ചെയ്തതിന് പിന്നാലെ ഹര്‍ഷ ഭോഗ്ലെയാണ് സഞ്ജുവിന് വേണ്ടി സംസാരിച്ചെത്തുന്നത്. 

എന്തുകൊണ്ട് ദേശീയ ടീമിലേക്ക് സഞ്ജു എത്തുന്നില്ല എന്നത് എന്ന് ചിന്തിച്ച് ഞാന്‍ അത്ഭുതപ്പെടാറുണ്ട്. വേണ്ടതെല്ലാം സഞ്ജുവിനുണ്ട്. ഇന്ത്യന്‍ താരമാകുന്നതില്‍ നിന്നും സഞ്ജുവിനെ തടയുന്ന സ്ഥിരതയില്ലായ്മയെ എങ്ങിനെ സഞ്ജുവിന് നേരിടാനാവും എന്നതാണ് ഞാന്‍ ഉറ്റുനോക്കുന്നത് എന്നും ഹര്‍ഷ ട്വിറ്റില്‍ കുറിച്ചു. 

സണ്‍റൈസേഴ്‌സിനെതിരായ മത്സരത്തില്‍ 32 പന്തില്‍ നിന്നും നാല് ഫോറും ഒരു സിക്‌സും പറത്തി രാജസ്ഥാന്റെ ജയം സഞ്ജു ഉറപ്പിക്കുകയായിരുന്നു. 160 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാനെ അവസാന ഓവറിലെ ആദ്യ പന്തില്‍ ബൗണ്ടറിയടിച്ചാണ് സഞ്ജു ജയിപ്പിച്ചത്. അഞ്ചാം ജയത്തോടെ പോയിന്റ് ടേബിളില്‍ രാജസ്ഥാന്‍ ആറാം സ്ഥാനത്തേക്കെത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഖലിസ്ഥാൻ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; 3 ഇന്ത്യൻ പൗരൻമാർ അറസ്റ്റിൽ

എസിയുടെ തണുപ്പ് 26 ഡിഗ്രിക്ക് മുകളില്‍ സെറ്റ് ചെയ്യുക; 9 മണി കഴിഞ്ഞ് അലങ്കാരദീപങ്ങള്‍ വേണ്ട; വൈദ്യുതി നിയന്ത്രണം ഇങ്ങനെ

ചൂട് അസഹനീയം; രണ്ടു മാസത്തിനിടെ സംസ്ഥാനത്ത് 497 പശുക്കൾ ചത്തു, ക്ഷീരകര്‍ഷകര്‍ ശ്രദ്ധിക്കുക

ക്ഷേത്രങ്ങളിൽ അരളിപ്പൂ വേണോ? ദേവസ്വം ബോർഡ് തീരുമാനം ഇന്ന്

പരശുറാം എക്സ്‌പ്രസ് ഒന്നര മണിക്കൂർ വൈകും; ട്രെയിൻ സമയത്തിൽ മാറ്റം