കായികം

അവിടെ എന്തായിരുന്നു ഗെയിലിന്റെ ലക്ഷ്യം? ദയനീയമെന്ന് ആരാധകര്‍

സമകാലിക മലയാളം ഡെസ്ക്

ബാറ്റിങ്ങില്‍ ക്രിസ് ഗെയിലിന്റെ ടൈമിങ് അപാരമെന്ന് പറയാത്തവരുണ്ടാവില്ല. ബൗളിങ്ങിലും ഗെയില്‍ ഒരു കൈ പരീക്ഷിച്ചിട്ടുണ്ട്. പക്ഷേ ഫീല്‍ഡിങ്...അവിടെ ഗെയിലിന് താളപ്പിഴകളാണെന്ന് എല്ലാവര്‍ക്കുമറിയാം. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ അത് ഒന്നുകൂടി തെളിഞ്ഞു. 

ബൗണ്ടറി ലൈനിലേക്ക് പായുകയായിരുന്ന പന്ത് കാലുവെച്ച് തട്ടി പിറകിലേക്കിടുവാനായിരുന്നു ഗെയില്‍ ലക്ഷ്യം വെച്ചത്. പക്ഷേ ടൈമിങ്ങും, എക്‌സിക്യൂട്ട് ചെയ്ത വിധവുമെല്ലാം പാളി. പന്ത് നേരെ തട്ടിത്തെറിച്ച് ബൗണ്ടറി ലൈന്‍ തൊട്ടു. ഫീല്‍ഡിങ്ങിനിടെ ഗെയിലിന്റെ ഭാഗത്ത് നിന്നും വന്ന താളപ്പിഴയുടെ വീഡിയോയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. 

സണ്‍റൈസേഴ്‌സിനെതിരെ ബാറ്റിങ്ങിലും ഗെയില്‍ പരാജയപ്പെട്ടിരുന്നു. 212 റണ്‍സിന്റെ വിജയ ലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയപ്പോള്‍ നാല് റണ്‍സിന് ഗെയില്‍ പുറത്തായി. 45 റണ്‍സിന്റെ തോല്‍വിയാണ് അവിടെ പഞ്ചാബിനെ കാത്തിരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്