കായികം

അഭിപ്രായം പറയാന്‍ കോഹ് ലിക്ക് അവകാശമുണ്ട്; നായകനെ പിന്തുണച്ച് ഗാംഗുലി

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: ഇന്ത്യന്‍ പരിശീലകനെ തെരഞ്ഞെടുക്കുന്നതില്‍ അഭിപ്രായം പറയാന്‍ നായകന്‍ വിരാട് കോഹ് ലിക്ക് എല്ലാ അവകാശവുമുണ്ടെന്ന് ഇന്ത്യന്‍ മുന്‍ നായകന്‍ സൗരവ് ഗാംഗുലി. രവി ശാസ്ത്രി പരിശീലകനായി തുടരുന്നതിനെ അനുകൂലിച്ച് കോഹ് ലി പറഞ്ഞ വാക്കുകള്‍ക്കെതിരെ ക്രിക്കറ്റ് അഡൈ്വസറി കമ്മിറ്റി അംഗം അന്‍ശുമാന്‍ ഗെയ്കവാദ് ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു. 

എല്ലാ ഫോര്‍മാറ്റിലും ഇന്ത്യയെ കോഹ് ലി നയിക്കുമ്പോള്‍ ടീമിന്റെ പരിശീലന പ്രക്രീയയില്‍ അഭിപ്രായം പറയാന്‍ കോഹ് ലിക്ക് അവകാശമുണ്ട്. കോഹ് ലിയാണ് ക്യാപ്റ്റന്‍. എല്ലാ അവകാശവുമുണ്ട് കോഹ് ലിക്ക്, വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് ഗാംഗുലി പറഞ്ഞു. 

2017ല്‍ കുംബ്ലേ സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ രവി ശാസ്ത്രിയെ ഇന്ത്യന്‍ ടീമിന്റെ പരിശീലകനായി തെരഞ്ഞെടുത്ത അഡൈ്വസറി കമ്മിറ്റിയില്‍ ഗാംഗുലിയും അംഗമായിരുന്നു. ഗാംഗുലി, സച്ചിന്‍, ലക്ഷ്മണ്‍ എന്നിവരടങ്ങിയ കമ്മിറ്റിയാണ് ശാസ്ത്രിയെ തെരഞ്ഞെടുത്തത്. ലോകകപ്പോടെ ശാസ്ത്രിയുമായുള്ള കരാര്‍ അവസാനിച്ചെങ്കിലും വിന്‍ഡിസ് പര്യടനം വരെ നീട്ടുകയായിരുന്നു. മുഖ്യ പരിശീലക സ്ഥാനത്തേക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ടെങ്കിലും ശാസ്ത്രി തന്നെ വീണ്ടും പരിശീലകനായേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇന്ത്യയില്‍ ആക്രമണത്തിന് പദ്ധതിയിട്ടു; നാല് ഐഎസ് ഭീകരര്‍ പിടിയില്‍

ചെളിയിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും ഇറങ്ങുന്നവര്‍ ഡോക്‌സിസൈക്ലിന്‍ കഴിക്കണം: ആരോഗ്യമന്ത്രി

കുറഞ്ഞ പലിശയ്ക്ക് വിദ്യാഭ്യാസ വായ്പ വേണോ?, ഇതാ നിരക്ക്

മഴ വന്നാല്‍ സഞ്ജുവും സംഘവും ക്വാളിഫയറില്‍; ഐപിഎല്‍ നിയമങ്ങള്‍ ഇങ്ങനെ

ഇറാന്‍ പരമോന്നത നേതാവിന്റെ വിശ്വസ്തന്‍, ആരാണ് ഇടക്കാല പ്രസിഡന്റായി ചുമതലയേറ്റ മുഹമ്മദ് മുഖ്ബര്‍ ?