കായികം

ആഷസ്; ജാസന്‍ റോയിയെ മടക്കി പാറ്റിന്‍സന്‍; ഇംഗ്ലണ്ടിന് ആദ്യ വിക്കറ്റ് നഷ്ടം

സമകാലിക മലയാളം ഡെസ്ക്

ബിര്‍മിങ്ഹാം: ഓസ്‌ട്രേലിയക്കെതിരായ ആഷസ് പരമ്പരയിലെ ഒന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന് ആദ്യ വിക്കറ്റ് നഷ്ടമായി. രണ്ടാം ദിനം ഒന്നാം ഇന്നിങ്‌സ് ബാറ്റിങ് പുനരാരംഭിച്ച ഇംഗ്ലണ്ട് ഒരു വിക്കറ്റ് നഷ്ടത്തില്‍ 33 റണ്‍സെന്ന നിലയില്‍. നേരത്തെ ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിങ്‌സ് 284 റണ്‍സില്‍ അവസാനിച്ചിരുന്നു. 

ഓപണര്‍ ജാസന്‍ റോയിയുടെ വിക്കറ്റാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. പാറ്റിന്‍സനാണ് വിക്കറ്റ്. 22 പന്തുകള്‍ നേരിട്ട് 10 റണ്‍സുമായി റോയ് മടങ്ങി. 

വിക്കറ്റ് നഷ്ടമില്ലാതെ പത്ത് റണ്‍സെന്ന നിലയിലാണ് ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്‌സ് പുനരാരംഭിച്ചത്. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ ഇംഗ്ലണ്ട് ഒരു വിക്കറ്റ് നഷ്ടത്തില്‍ 30 റണ്‍സെന്ന നിലയില്‍. 15 റണ്‍സുമായി ഓപണര്‍ റോറി ബേണ്‍സും മൂന്ന് റണ്‍സുമായി ക്യാപ്റ്റന്‍ ജോ റൂട്ടുമാണ് ക്രീസില്‍. 

നേരത്തെ ടോസ് നേടി ബാറ്റിങിനിറങ്ങിയ ഓസ്‌ട്രേലിയ മുന്‍ ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്ത് നേടിയ മാസ്റ്റര്‍ ക്ലാസ് സെഞ്ച്വറിയുടെ ബലത്തിലാണ് 284ല്‍ എത്തിയത്. 219 പന്തുകള്‍ നേരിട്ട് 16 ഫോറുകളും രണ്ട് സിക്‌സും പറത്തി സ്മിത്ത് 144 റണ്‍സെടുത്തു. വാലറ്റത്ത് പീറ്റര്‍ സിഡില്‍ (44), മധ്യനിരയില്‍ ട്രാവിസ് ഹെഡ്ഡ് (35) എന്നിവര്‍ മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത മറ്റ് താരങ്ങള്‍. 

ഇംഗ്ലണ്ടിനായി സ്റ്റുവര്‍ട്ട് ബ്രോഡ് അഞ്ച് വിക്കറ്റുകളും ക്രിസ് വോക്‌സ് മൂന്ന് വിക്കറ്റുകളും വീഴ്ത്തി. ബെന്‍ സ്‌റ്റോക്‌സ്, മോയിന്‍ അലി എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല