കായികം

പരിശീലകനില്‍ പൂര്‍ണ വിശ്വാസം; അര്‍ജന്റീന കോച്ചായി സ്‌കലോനി തുടരും

സമകാലിക മലയാളം ഡെസ്ക്

ബ്യൂണസ് അയേഴ്‌സ്: അര്‍ജന്റീന ദേശീയ ഫുട്‌ബോള്‍ ടീമിന്റെ പരിശീലക സ്ഥാനത്ത് ലയണല്‍ സ്‌കലോനി തുടരും. ലോകകപ്പ് യോഗ്യതാ പോരാട്ടങ്ങള്‍ കഴിയും വരെ അദ്ദേഹത്തെ മുഖ്യ പരിശീലകനായി നിലനിര്‍ത്താന്‍ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ തീരുമാനിക്കുകയായിരുന്നു. 

മുന്‍ പരിശീലകന്‍ സംപോളിക്ക് കീഴില്‍ സഹ പരിശീലകനായിരുന്നു സ്‌കലോനി. ലോകകപ്പിലെ നിരാശാജനകമായ പ്രകടനത്തെ തുടര്‍ന്ന് സംപോളി പുറത്തായിരുന്നു. പിന്നാലെ ടീമിന്റെ ഇടക്കാല പരിശീലകനായി സ്‌കലോനിയെ ചുമതല ഏല്‍പ്പിക്കുകയായിരുന്നു. ഇക്കഴിഞ്ഞ കോപ്പ അമേരിക്ക പോരാട്ടം വരെ താത്കാലിക ചുമതലയിലായിരുന്നു സ്‌കലോനി.

സമീപകാലത്ത് കിരീട നേട്ടങ്ങളില്ലാതെ വലയുകയാണ് അര്‍ജന്റീന. നിരവധി പേര്‍ പരിശീലകരായി എത്തിയെങ്കിലും ആര്‍ക്കും ഒരു ചലനവും ടീമില്‍ സൃഷ്ടിക്കാന്‍ സാധിച്ചില്ല. ഇക്കഴിഞ്ഞ കോപ്പ അമേരിക്ക പോരാട്ടത്തിന്റെ സെമിയില്‍ ചിരവൈരികളായ ബ്രസീലിനോട് തോറ്റ് ഫൈനല്‍ കാണാതെ അര്‍ജന്റീന പുറത്തായിരുന്നു. 

എന്നാല്‍ പരിശീലകനില്‍ പൂര്‍ണ വിശ്വാസമാണ് അസോസിയേഷനുള്ളത്. 2022ലെ ലോകകപ്പ് ഫുട്‌ബോളിനുള്ള യോഗ്യതാ മത്സരങ്ങളിലും സ്‌കലോനി തന്നെ ടീമിനെ പരിശീലിപ്പിക്കുമെന്ന് എഎഫ്എ വ്യക്തമാക്കി. 

2016- 17 സീസണില്‍ ലാ ലിഗ ക്ലബ് സെവിയ്യയില്‍ അസിസ്റ്റന്റ് കോച്ചായി പ്രവര്‍ത്തിച്ചത് മാത്രമാണ് സ്‌കലോനിയുടെ കോച്ചിങ് പരിചയം. അന്നും സംപോളിക്ക് കീഴിലായിരുന്നു സ്‌കലോനി.  

നേരത്തെ അര്‍ജന്റീനയ്ക്കായി കളിച്ച താരമാണ് സ്‌കലോനി. ക്ലബ് തലത്തില്‍ ഡിപോര്‍ടീവോ ലാ കൊരുണ, ലാസിയോ, അറ്റ്‌ലാന്റ, മയ്യോര്‍ക്ക ടീമുകള്‍ക്കായും കളിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

കൊച്ചി നഗരത്തിലെ ഹോസ്റ്റലിനുള്ളിലെ ശുചിമുറിയില്‍ യുവതി പ്രസവിച്ചു

ദിവസം നിശ്ചിത പാസുകള്‍, ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കുമുള്ള ഇ-പാസിന് ക്രമീകരണമായി

പുരിയില്‍ പുതിയ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്; സുചാരിതയ്ക്ക് പകരം ജയ് നാരായണ്‍ മത്സരിക്കും

'വീടിന് സമാനമായ അന്തരീക്ഷത്തില്‍ പ്രസവം'; വിപിഎസ് ലേക്‌ഷോറില്‍ അത്യാധുനിക ലേബര്‍ സ്യൂട്ടുകള്‍ തുറന്നു