കായികം

അര്‍ധ സെഞ്ച്വറിയുമായി ഹിറ്റ്മാന്‍; വിന്‍ഡീസിന് 168 റണ്‍സ് വിജയ ലക്ഷ്യം

സമകാലിക മലയാളം ഡെസ്ക്

ഫ്‌ളോറിഡ: വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ടി20 പോരാട്ടത്തില്‍ പൊരുതാവുന്ന സ്‌കോര്‍ നേടി ഇന്ത്യ. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സെടുത്തു. 

അര്‍ധ സെഞ്ച്വറി നേടിയ ഓപണര്‍ രോഹിത് ശര്‍മ്മയുടെ ബാറ്റിങാണ് ഇന്ത്യക്ക് തുണയായത്. 51 പന്തുകള്‍ നേരിട്ട് ആറ് ഫോറുകളും മൂന്ന് സിക്‌സും പറത്തി രോഹിത് 67 റണ്‍സെടുത്തു. ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി (28), ശിഖര്‍ ധവാന്‍ (23) എന്നിവരും തുടക്കത്തില്‍ തിളങ്ങി. എന്നാല്‍ ഋഷഭ് പന്ത് (നാല്), മനീഷ് പാണ്ഡെ (ആറ്) എന്നിവര്‍ നിരാശപ്പെടുത്തി. 

രണ്ട് സിക്‌സ് സഹിതം 13 പന്തില്‍ 20 റണ്‍സെടുത്ത് ക്രുണാല്‍ പാണ്ഡ്യയും നാല് പന്തില്‍ ഒന്‍പത് റണ്‍സെടുത്ത് ജഡേജയും പുറത്താക്കാതെ നിന്ന് സ്‌കോര്‍ 167ല്‍ എത്തിക്കുകയായിരുന്നു. വിന്‍ഡീസിനായി ഒഷെയ്ന്‍ തോമസ്, ഷെല്‍ഡന്‍ കോട്രല്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി. കീമോ പോള്‍ ഒരു വിക്കറ്റെടുത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

ബസില്‍ ചാടിക്കയറി, പിടിവിട്ട് വീണു; തലയിലൂടെ ചക്രം കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍

ബിജെപി സ്ഥാനാര്‍ഥി പ്രണീത് കൗറിന്റെ പ്രചാരണത്തിനിടെ പ്രതിഷേധം; കര്‍ഷകന്‍ മരിച്ചു

'യുവന് ഭക്ഷണം വാരിക്കൊടുത്ത് ഇളയരാജ'; മൗറീഷ്യസില്‍ വച്ച് കണ്ടുമുട്ടി അച്ഛനും മകനും