കായികം

രണ്ടും കല്‍പ്പിച്ച് വീണ്ടെടുക്കാന്‍ ഇറങ്ങിയ സ്മിത്ത്; ആ വരവില്‍ മാറ്റി എഴുതിയ കണക്കുകള്‍ ഇങ്ങനെ

സമകാലിക മലയാളം ഡെസ്ക്

രു വര്‍ഷത്തിന് ശേഷം മടങ്ങിയെത്തിയ ടെസ്റ്റിലെ രണ്ട് ഇന്നിങ്‌സിലും സെഞ്ചുറി. രണ്ടിന്നിങ്‌സിലും ടീമിന് താങ്ങ്...ഒരു വര്‍ഷം തനിക്ക് നഷ്ടപ്പെട്ടതെല്ലാം തിരിച്ചു പിടിക്കാന്‍ രണ്ടും കല്‍പ്പിച്ച് ഇറങ്ങിയിരിക്കുകയാണ് സ്മിത്ത് എന്ന് വ്യക്തം. 

ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഓസീസ് വലിയ തകര്‍ച്ച മുന്‍പില്‍ കണ്ടപ്പോള്‍ 144 റണ്‍സുമായി രക്ഷകനായി. രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിന് മുന്‍പില്‍ വലിയ ലീഡ് കണ്ടെത്താനും സ്മിത്തിന്റെ തുണ. 142 റണ്‍സ് എടുത്താണ് സ്മിത്ത് മടങ്ങിയത്. വീണ്ടെടുപ്പിന് തുടക്കം കുറിച്ച് സ്മിത്തില്‍ നിന്ന് വന്ന തകര്‍പ്പന്‍ റെക്കോര്‍ഡ് നമുക്ക് മുന്‍പില്‍ വയ്ക്കുന്ന കണക്കുകള്‍ ഇങ്ങനെയാണ്...

25 ടെസ്റ്റ് സെഞ്ചുറികള്‍ എന്ന നേട്ടത്തോടെ ഇന്ത്യന്‍ നായകന്‍ കോഹ് ലിക്കും, പാക് മുന്‍ നായകന്‍ ഇന്‍സമാം ഉള്‍ ഹഖിനും ഒപ്പം സ്മിത്ത് എത്തി. 51 ടെസ്റ്റ് സെഞ്ചുറിയോടെ സച്ചിനാണ് ഇവിടെ ഒന്നാമത്. 119ാം ഇന്നിങ്‌സിലാണ് സ്മിത്ത് ഈ നേട്ടം കൈവരിച്ചത്. 68 ഇന്നിങ്‌സില്‍ നിന്നും ഈ നേട്ടം കൈവരിച്ച് ബ്രാഡ്മാന്റെ പേരിലാണ് ഏറ്റവും വേഗത്തില്‍ 25 സെഞ്ചുറിയിലേക്ക് എത്തിയതിന്റെ റെക്കോര്‍ഡ്. 

10ാം ആഷസ് സെഞ്ചുറിയായിരുന്നു എഡ്ജ്ബാസ്റ്റണിലെ രണ്ടാം ഇന്നിങ്‌സില്‍ സ്മിത്തില്‍ നിന്ന് വന്നത്. സ്മിത്തിനേക്കാള്‍ കൂടുതല്‍ ആഷസ് സെഞ്ചുറിയുള്ളത് ബ്രാഡ്മാനും(19), ജാക്ക് ഹോബ്‌സിനും(12). 10 ആഷസ് സെഞ്ചുറിയുള്ള സ്റ്റീവ് വോയ്ക്ക് ഒപ്പമാണ് സ്മിത്ത് ഇപ്പോള്‍. ഇംഗ്ലണ്ടില്‍ അഞ്ചോ അതില്‍ അധികമോ ടെസ്റ്റ് സെഞ്ചുറി നേടുന്ന താരങ്ങളുടെ എലൈറ്റ് ലിസ്റ്റിലേക്ക് ബ്രാഡ്മാന്‍, വോ, അലന്‍ ബോര്‍ഡര്‍ എന്നിവര്‍ക്കൊപ്പം സ്മിത്തുമെത്തി. 

ആഷസിലെ ഒരു ടെസ്റ്റില്‍ തന്നെ രണ്ട് സെഞ്ചുറി നേടുന്ന അഞ്ചാമത്തെ ഓസീസ് താരവുമായി സ്മിത്ത്. 2002-2003 ആഷസ് പരമ്പരയില്‍ മാത്യു ഹെയ്ഡന്‍ ഒരു ടെസ്റ്റില്‍ രണ്ട് സെഞ്ചുറി നേടിയതിന് ശേഷം മറ്റൊരു താരം ഈ നേട്ടം സ്വന്തമാക്കിയിരുന്നില്ല. 

1116 റണ്‍സാണ് കഴിഞ്ഞ പത്ത് ആഷസ് ടെസ്റ്റുകളില്‍ നിന്ന് സ്മിത്ത് നേടിയത്. ആറ് സെഞ്ചുറിയും ഇതില്‍ ഉള്‍പ്പെടുന്നു. 141,40,6,239,76,102,83,144,142 എന്നിങ്ങനെയാണ് സ്മിത്തിന്റെ ആഷസിലെ അവസാന പത്ത് സ്‌കോറുകള്‍. 1236 റണ്‍സ് പത്ത് ആഷസ് ഇന്നിങ്‌സില്‍ നിന്ന് നേടി ബ്രാഡ്മാന്‍ മാത്രമാണ് സ്മിത്തിന് മുന്‍പിലുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇന്ദിരയെ ഞെട്ടിച്ച മണ്ഡലം, രണ്ടു തവണ ബിജെപിക്കൊപ്പം നിന്ന റായ്ബറേലി; രാഹുലിന് കാര്യങ്ങള്‍ എളുപ്പമോ?

മൂന്നാംഘട്ട വോട്ടെടുപ്പ് മറ്റന്നാള്‍; ചിലയിടത്ത് ഇഞ്ചോടിഞ്ച്; ജനവിധി തേടുന്നവരില്‍ പ്രമുഖരും

ഓടുന്ന ട്രെയിനില്‍ വച്ച് യുവതിയെ മുത്തലാഖ് ചൊല്ലി; ഭര്‍ത്താവ് മുങ്ങി

നടിയെ രഹസ്യവിവാഹം ചെയ്‌തെന്ന് വാര്‍ത്തകള്‍; താന്‍ നയന്റീസ് കിഡ് സിങ്കിള്‍ എന്ന് ജയ്

ജാഗ്രതൈ!; മാര്‍ച്ച് പാദത്തില്‍ നിരോധിച്ച വാട്‌സ്ആപ്പ് അക്കൗണ്ടുകളുടെ എണ്ണം രണ്ടുകോടിയില്‍പ്പരം, ഇരട്ടി വര്‍ധന