കായികം

''പാക് അധീന കശ്മീരും ഞങ്ങള്‍ ശരിയാക്കുന്നുണ്ട്''; കശ്മീരികളുടെ അവകാശങ്ങളിലേക്ക് ചൂണ്ടിയ അഫ്രീദിക്ക് ഗംഭീറിന്റെ മറുപടി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ജമ്മുകശ്മീരിന്റെ പ്രത്യേക സംസ്ഥാന പദവി എടുത്തു കളയുകയും, സംസ്ഥാനത്തെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്ത വിഷയത്തില്‍ പ്രതികരിച്ച പാക് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിക്ക് ബിജെപി എംപി ഗൗതം ഗംഭീറിന്റെ മറുപടി. കശ്മീരിലല്ല, പാക് അധീന കശ്മീരിലാണ് ഈ മനുഷ്യാവകാശ ധ്വംസനങ്ങള്‍ നടക്കുന്നതെന്നും, ആ പ്രശ്‌നം ഞങ്ങള്‍ വൈകാതെ പരിഹരിക്കുന്നുണ്ടെന്നുമാണ് അഫ്രീദിക്ക് ഗംഭീര്‍ മുന്നറിയിപ്പ് നല്‍കുന്നത്. 

''ഐക്യരാഷ്ട്ര സഭ പ്രമേയം വിഭാവനം ചെയ്യുന്ന അവകാശങ്ങള്‍ കശ്മീരികള്‍ക്ക് ലഭിക്കണം. നമ്മള്‍ അനുഭവിക്കുന്ന സ്വാതന്ത്ര്യം അവര്‍ക്കും ലഭിക്കണം. എന്തിനാണ് ഐക്യരാഷ്ട്ര സഭ രൂപീകരിച്ചത്? എന്തുകൊണ്ടാണ് യുഎന്‍ ഇപ്പോഴും ഉറങ്ങിക്കൊണ്ടിരിക്കുന്നത്. പ്രകോപനമില്ലാതെ കശ്മീരികള്‍ക്ക് മേല്‍ ചെയ്തുകൂട്ടുന്ന മനുഷ്യാവകാശ ധ്വംസനങ്ങളിലേക്ക് ശ്രദ്ധ കൊടുക്കണം. അമേരിക്ക പ്രശ്‌നത്തില്‍ മധ്യസ്ഥം വഹിക്കണം'' എന്നുമാണ് അഫ്രീദി തന്റെ ട്വീറ്റില്‍ ആവശ്യപ്പെട്ടത്. 

''പ്രകോപനമൊന്നുമില്ലാതെ, മനുഷ്യത്വത്തിനെതിരായ ആക്രമണങ്ങള്‍ അവിടെ നടക്കുന്നു. ഇത് മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതില്‍ അഫ്രീദിയെ അഭിനന്ദിക്കണം. അവിടെ അഫ്രീദി മറന്നുപോയത് ഒരു കാര്യം മാത്രമാണ്. ഈ ആക്രമണങ്ങളെല്ലാം നടക്കുന്നത് പാക് അധിനിവേശ കശ്മീരിലാണ് എന്നത്. അതില്‍ നിങ്ങള്‍ ആകുലപ്പെടേണ്ട, ആ പ്രശ്‌നവും ഞങ്ങള്‍ പരിഹരിക്കും മകനേ'', എന്നാണ് ഗംഭീര്‍ അഫ്രീദിക്ക് മറുപടിയായി പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊടും ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍ക്ക് കര്‍ശനനിയന്ത്രണം

പാകിസ്ഥാന്‍ കോണ്‍ഗ്രസിനു വേണ്ടി പ്രാര്‍ഥിക്കുന്നു, യുവരാജാവിനെ പ്രധാനമന്ത്രിയാക്കാന്‍ ശ്രമിക്കുന്നു: പ്രധാനമന്ത്രി

ഇന്നും നാളെയും നാല് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്

400 സീറ്റ് തമാശ, 300 അസാധ്യം, ഇരുന്നുറു പോലും ബിജെപിക്ക് വെല്ലുവിളി: ശശി തരൂര്‍

ഐ ലൈനര്‍ കൊണ്ട് അമ്മാമയുടെ കയ്യില്‍ ടാറ്റൂ; 'വെക്കേഷനായാല്‍ എന്തൊക്കെ കാണണം'; ചിത്രവുമായി സുജാത