കായികം

ഉറുഗ്വേയുടെ ഹീറോ, ഡീഗോ ഫോര്‍ലാന്‍ ബൂട്ടഴിച്ചു

സമകാലിക മലയാളം ഡെസ്ക്

ബൂട്ടഴിച്ച് ഡീഗോ ഫോര്‍ലാന്‍. പ്രൊഫഷണല്‍ ഫുട്‌ബോള്‍ മതിയാക്കുകയാണെന്നാണ് ഉറുഗ്വേ, മാഞ്ചസ്റ്റര്‍ യുനൈറ്റഡ് മുന്‍ താരം പ്രഖ്യാപിക്കുന്നത്. കഴിഞ്ഞ വര്‍ഷം മെയിലാണ് ഫോര്‍ലാന്‍ അവസാനമായി പന്ത് തട്ടിയത്. 

ഇന്റര്‍, അത്‌ലറ്റിക്കോ മാഡ്രിഡ്,വില്ലാറിയല്‍ എന്നിവര്‍ക്ക് വേണ്ടിയും ബൂട്ടണിഞ്ഞിട്ടുണ്ട് ഉറുഗ്വേയുടെ എക്കാലത്തേയും മികച്ച താരങ്ങളിലൊരാളായ ഫോര്‍ലാന്‍. രണ്ട് വട്ടം ഗോള്‍ഡന്‍ ഷൂവും, പിച്ചിച്ചി ട്രോഫിയും ഫോര്‍ലാന്റെ കൈകളിലേക്ക് വന്നിട്ടുണ്ട്. 2010 ലോകകപ്പില്‍ ഗോള്‍ഡന്‍ ബൂട്ടിലേക്ക് പന്തടിച്ചിട്ട ഫോര്‍ലാന്റേതായിരുന്നു ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ഗോള്‍.  

ഈ സമയം വരുരുതേ എന്നാണ് ഞാന്‍ ആഗ്രഹിച്ചത്. എന്നാലെനിക്ക് അറിയാമായിരുന്നു ഈ സമയം വരുമെന്ന്. വിരമിക്കല്‍ പ്രഖ്യാപിച്ച് ഫോര്‍ലാന്‍ പറഞ്ഞു. അര്‍ജന്റീനിയന്‍ ക്ലബായ ഇന്‍ഡിപെന്‍ഡിയെന്റെയ്ക്ക് വേണ്ടി ക്ലബ് കരിയര്‍ തുടങ്ങിയ ഫോര്‍ലാന്‍ 2002ല്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിലേക്കെത്തി. 2002-2003 സീസണില്‍ യൂനൈറ്റഡിനൊപ്പം പ്രീമിയര്‍ ലീഗ് കിരീടവും, എഫ്എ കപ്പും നേടി. 2004ല്‍ വില്ലാറിയലിലേക്ക്. 

ലാലീഗയില്‍ ഗോള്‍ വല ചലിപ്പിച്ച് താരമാവാന്‍ ഫോര്‍ലാനായി. 240 ലീഗ് മത്സരങ്ങളില്‍ നിന്ന് 128 ഗോളാണ് താരം നേടിയത്. അത്‌ലറ്റിക്കോ മാഡ്രിഡിനെ 2009-10 സീസണില്‍ യൂറോപ്പ ലീഗ് കിരീടത്തിലേക്കും ഫോര്‍ലാന്‍ എത്തിച്ചു. ഇന്ററിലെ കുറഞ്ഞ കാലത്തിന് ശേഷം, സെറെസോ ഒസാക, പെനറോള്‍, മുംബൈ സിറ്റി എന്നീ ടീമുകള്‍ക്കായും ഫോര്‍ലാന്‍ ബൂട്ടുകെട്ടി. 

ഉറുഗ്വേയ്ക്ക് വേണ്ടി ഇറങ്ങിയ 112 മത്സരങ്ങളില്‍ നിന്ന് 36 ഗോളുകളാണ് ഫോര്‍ലാന്‍ നേടിയത്. 2011ല്‍ കോപ്പ അമേരിക്കയും ഫോര്‍ലാന്റെ ടീം നേടി. കളിക്കളത്തിലും പുറത്തും നിങ്ങള്‍ പറഞ്ഞു നല്‍കിയ പാഠങ്ങളിലെല്ലാം ഞാന്‍ നന്ദിയുള്ളവനായിരിക്കും എന്നാണ് ദേശീയ ടീമിലെ സഹതാരമായ സുവാരസ് ഫോര്‍ലാന് വിരമിക്കല്‍ ആശംസ നേര്‍ന്ന് പറഞ്ഞത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

സിപിഐ നേതാവ് അതുല്‍ കുമാര്‍ അഞ്ജാന്‍ അന്തരിച്ചു

കേരളത്തിലും സ്വകാര്യ ട്രെയിന്‍, സര്‍വീസ് തുടങ്ങുന്നത് ജൂണ്‍ നാലുമുതല്‍, ആദ്യ ടൂര്‍ പാക്കേജ് ഗോവയിലേക്ക്; പ്രീമിയം സൗകര്യങ്ങള്‍

'രജിസ്റ്റർ ചെയ്തതുകൊണ്ട് മാത്രം കാര്യമില്ല; ആചാരപ്രകാരമുള്ള ചടങ്ങുകള്‍ ഇല്ലെങ്കില്‍ ഹിന്ദു വിവാഹത്തിന് സാധുതയില്ല': സുപ്രീംകോടതി

കെ-ടെറ്റ്: അപേക്ഷിക്കുന്നതിനുള്ള തീയതി നീട്ടി