കായികം

സിംബാബ്‌വെക്ക് പണി കിട്ടിയപ്പോള്‍ നൈജീരിയക്ക് ലോട്ടറിയടിച്ചു!

സമകാലിക മലയാളം ഡെസ്ക്

ദുബായ്: ദിവസങ്ങള്‍ക്ക് മുന്‍പാണ് സിംബാബ്‌വെ ക്രിക്കറ്റ് ടീമിനെ ഐസിസി സസ്‌പെന്‍ഡ് ചെയ്തത്. ഐസിസിയുടെ അപ്രതീക്ഷിത നടപടി ഏറെ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമാണ് വഴി തുറന്നത്. വിലക്കുള്ളതിനാല്‍ ഐസിസിയുടെ ടി20 ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ കളിക്കാനടക്കം സിംബാബ്‌വെക്ക് സാധിക്കില്ല. സിംബാബ്‌വെയുടെ അവസരം നഷ്ടമാകുമ്പോള്‍ മറ്റൊരു ആഫ്രിക്കന്‍ രാജ്യമായ നൈജീരിയക്ക് അവസരത്തിന്റെ വഴി തുറക്കുന്നതായി മാറിയിരിക്കുകയാണിപ്പോള്‍. 

അപ്രതീക്ഷിതമായി ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ കളിക്കാന്‍ സാധിക്കുന്നതിന്റെ ആവേശത്തിലാണ് നൈജീരിയ. ഐസിസി ടി20 ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ 14ാം ടീമായിട്ടാണ് നൈജീരിയ ഇടംപിടിച്ചത്. ഓക്ടോബറില്‍ യുഎഇയില്‍ വച്ചാണ് യോഗ്യതാ പോരാട്ടങ്ങള്‍ നടക്കുന്നത്. ആതിഥേയരായ യുഎഇ, ഹോങ്കോങ്, അയര്‍ലന്‍ഡ്, ജെഴ്‌സി, കെനിയ, നമീബിയ, ഹോളണ്ട്, ഒമാന്‍, പപുവ ന്യൂ ഗ്വിനിയ, സ്‌കോട്‌ലന്‍ഡ്, സിങ്കപൂര്‍ എന്നീ ടീമുകളും അമേരിക്കന്‍ ഫൈനല്‍ കളിച്ചെത്തുന്ന രണ്ട് ടീമുകളുമാണ് നൈജീരിയക്ക് പുറമെ യോഗ്യതാ പോരാട്ടത്തില്‍ മാറ്റുരയ്ക്കുന്നത്. 

ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ നിന്നുള്ള ടീമായതിനാലാണ് നൈജീരിയയെ പരിഗണിക്കാന്‍ കാരണം. ലോകകപ്പ് യോഗ്യതയ്ക്കുള്ള ആഫ്രിക്കന്‍ റൗണ്ടില്‍ നൈജീരിയ മൂന്നാമതായിരുന്നു. നമീബിയ, കെനിയ ടീമുകള്‍ക്ക് നേരത്തെ തന്നെ യോഗ്യത ലഭിച്ചിരുന്നു. ആദ്യമായിട്ടാണ് നൈജീരിയ ഒരു പ്രധാന ഐസിസി ടൂര്‍ണമെന്റില്‍ കളിക്കുന്നത്.

സമീപ കാലത്ത് നൈജീരിയയില്‍ ക്രിക്കറ്റ് മികച്ച രീതിയിലാണ് വളരുന്നത്. വലിയ നേട്ടങ്ങളും അവര്‍ സ്വന്തമാക്കുന്നുണ്ട്. അണ്ടര്‍ 19 ടീമുകള്‍ പുരുഷ, വനിതാ വിഭാഗങ്ങളില്‍ മികച്ച പ്രകടനം കാഴ്ച്ചവയ്ക്കുന്നുണ്ട്. ദക്ഷിണാഫ്രിക്കയുടെ സഹായവും നൈജീരിയന്‍ ക്രിക്കറ്റിന് ലഭിക്കുന്നുണ്ട്. ഭാവിയില്‍ ആഫ്രിക്കയില്‍ നിന്നുള്ള ശക്തമായ ടീമാകാനുള്ള എല്ലാ വിഭവങ്ങളും ഈ കൊച്ചു രാജ്യത്തിനുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്