കായികം

തന്ത്രങ്ങളുടെ വൈവിധ്യം കാണാം; ബ്രണ്ടന്‍ മക്കല്ലം ഇനി പരിശീലകനും സഹ പരിശീലകനും

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: ന്യൂസിലന്‍ഡ് ഇതിഹാസ ബാറ്റ്‌സ്മാന്‍ ബ്രണ്ടന്‍ മക്കല്ലം കഴിഞ്ഞ ദിവസമാണ് ക്രിക്കറ്റില്‍ നിന്ന് പൂര്‍ണമായും വിരമിച്ചത്. രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് നേരത്തെ വിരമിച്ച മക്കല്ലം ലോകത്തെ വിവിധ ഭാഗങ്ങളിലുള്ള ടി20 പോരാട്ടങ്ങളില്‍ പങ്കെടുക്കുന്നുണ്ടായിരുന്നു. നടന്നു കൊണ്ടിരിക്കുന്ന ഗ്ലോബല്‍ ടി20 പോരാട്ടത്തോടെ കളിക്കാരനെന്ന നിലയിലുള്ള കരിയറിന് പൂര്‍ണമായി വിരാമമിടുമെന്ന് മക്കല്ലം വ്യക്തമാക്കിയിരുന്നു. ഇനി പരിശീലക വേഷമാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞിരുന്നു. 

പിന്നാലെയിതാ താരം പരിശീലക വേഷത്തിലും സഹ പരിശീലക വേഷത്തിലും എത്താനുള്ള തയ്യാറെടുപ്പിലാണ്. കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന ട്രിന്‍ബാഗോ നൈറ്റ്‌റൈഡേഴ്‌സിന്റെ പരിശീലക വേഷത്തിലാണ് ഇനി മക്കല്ലത്തെ കാണുക. അതോടൊപ്പം ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ സഹ പരിശീലകനായും മക്കല്ലം പ്രവര്‍ത്തിക്കും. ഈ രണ്ട് ടീമുകളും നൈറ്റ്‌റൈഡേഴ്‌സിന്റെ ഫ്രാഞ്ചൈസിയാണ്. സെപ്റ്റംബര്‍ അഞ്ചിനാണ് കരീബിയന്‍ പ്രീമിയര്‍ ലീഗിന് തുടക്കമാകുന്നത്.

37കാരനായ മക്കല്ലം വരാനിരിക്കുന്ന യൂറോ ടി20 സ്ലാമില്‍ കളിക്കുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ പിന്നീട് അദ്ദേഹം തീരുമാനം മാറ്റി വിരമിക്കുന്നതായി പ്രഖ്യാപിക്കുകയായിരുന്നു. വിരമിക്കല്‍ പ്രഖ്യാപിച്ചപ്പോള്‍ തന്നെ പരിശീലക വേഷമാണ് തന്റെ ലക്ഷ്യമെന്ന് അദ്ദേഹം ഭാവി സംബന്ധിച്ച് ഉത്തരം നല്‍കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്സഭാ തെരഞ്ഞെടുപ്പ്: മൂന്നാംഘട്ടം തുടങ്ങി; അമിത് ഷായ്‌ക്കൊപ്പം എത്തി വോട്ടുചെയ്ത് പ്രധാനമന്ത്രി, വിഡിയോ

കുടുംബപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മന്ത്രവാദം; തട്ടിപ്പ് സംഘം പിടിയില്‍

ഇരുചക്രവാഹനയാത്രയില്‍ ചെറുവിരലിന്റെ സൂക്ഷ്മചലനം പോലും അപകടമായേക്കാം; മുന്നറിയിപ്പ്

മണ്ണാര്‍ക്കാട് കോഴിഫാമില്‍ വന്‍ അഗ്നിബാധ; 3000 കോഴിക്കുഞ്ഞുങ്ങള്‍ ചത്തു

മുഖ്യമന്ത്രി 12 വരെ ഇന്തോനേഷ്യയില്‍, അവിടെ നിന്ന് സിംഗപ്പൂര്‍; മൂന്ന് രാജ്യങ്ങളില്‍ കുടുംബത്തോടൊപ്പം സ്വകാര്യ സന്ദര്‍ശനം