കായികം

ധോനിയെ തേടി മറ്റൊരു ആദരവ് കൂടി; ലഡാക്കിലേ ലേയില്‍ ധോനി പതാക ഉയര്‍ത്തിയേക്കും

സമകാലിക മലയാളം ഡെസ്ക്

കശ്മീര്‍: കേന്ദ്ര ഭരണപ്രദേശമായി പ്രഖ്യാപിച്ച ലഡാക്കിലുള്‍പ്പെട്ട ലേയിലെ സ്വാതന്ത്ര്യ ദിനാഘോഷങ്ങളില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം എംഎസ് ധോനി ദേശീയ പതാക ഉയര്‍ത്തുമെന്ന് റിപ്പോര്‍ട്ട്. നിലവില്‍ സൗത്ത് കശ്മീരില്‍ 106 ടിഎ ബറ്റാലിയനൊപ്പമാണ് ധോനി. 

ജൂലൈ 31ന് സൈന്യത്തിനൊപ്പം ചേര്‍ന്ന ധോനി ആഗസ്റ്റ് 15 വരെ തന്റെ സേവനം തുടരും.ആഗസ്റ്റ് 10ന് ധോനി തന്റെ ബറ്റാലിയനൊപ്പം ലേയിലേക്ക് പോവുമെന്നാണ് സൈനീക വൃത്തങ്ങള്‍ നല്‍കുന്ന സൂചന. 

ധോനി എവിടെയാവും ലേയില്‍ ലേയില്‍ പതാക ഉയര്‍ത്തുക എന്നത് സ്ഥിരീകരിച്ചിട്ടില്ല. ഇന്ത്യന്‍ ആര്‍മിയുടെ ബ്രാന്‍ഡ് ഓഫീസറാണ് ധോനിയെന്നും, തന്റെ ബറ്റാലിയനിലെ അംഗങ്ങളെ പ്രചോദിപ്പിക്കുകയാണ് ധോനിയുടെ കര്‍ത്തവ്യം. മറ്റ് സൈനീകരോടൊപ്പം ബാറ്റില്‍ ട്രെയ്‌നിങ്ങിലാണ് ധോനി ഇപ്പോള്‍ ഏര്‍പ്പെട്ടിരിക്കുന്നതെന്നും സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്