കായികം

ചരിത്രനേട്ടം; ആദ്യമായി ഏ​ഷ്യ​ൻ വോളിബോൾ ഫെെനൽ കളിക്കാൻ‌ ഇന്ത്യ 

സമകാലിക മലയാളം ഡെസ്ക്

യാ​ങ്കോ​ണ്‍: അ​ണ്ട​ർ 23 ഏ​ഷ്യ​ൻ വോളിബോൾ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ ഇ​ന്ത്യ ഫൈ​ന​ലി​ൽ.  സെ​മി​യി​ൽ പാ​ക്കി​സ്ഥാ​നെ ഒ​ന്നി​നെ​തി​രെ മൂ​ന്നു സെ​റ്റു​ക​ൾ​ക്ക് തോ​ൽ​പി​ച്ചാ​ണ് ഇ​ന്ത്യ ഫൈ​ന​ൽ യോ​ഗ്യ​ത തേ​ടി​യ​ത്. ആദ്യ സെറ്റ് പാക്കിസ്ഥാന്‍ നേടിയ മത്സരത്തില്‍ തുടര്‍ന്നുള്ള മൂന്ന് സെറ്റുകളിലും ലീഡ് നേടിയാണ് ഇന്ത്യ ഫൈനലിലേക്ക് കടന്നത്. 21-25, 25-16, 25-22, 25-18 എന്ന സ്കോറിനാ​ണ് പാ​ക്കി​സ്ഥാ​നെ കീ​ഴ​ട​ക്കി​യ​ത്. 

ആ​ദ്യ​മാ​യാ​ണ് ഇ​ന്ത്യ ഏ​ഷ്യ​ൻ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ ഫൈ​ന​ലി​ൽ എ​ത്തു​ന്ന​ത്. ഇതോടെ അണ്ടര്‍ 23 ലോക ചാമ്പ്യന്‍ഷിപ്പിനും ഇന്ത്യന്‍ ടീം യോഗ്യത നേടി. ചൈ​നീ​സ് താ​യ്പെ​യി​യാ​ണ് ഫൈ​ന​ലി​ൽ ഇ​ന്ത്യ​യു​ടെ എ​തി​രാ​ളി​ക​ൾ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്