കായികം

രണ്ടാം ഏകദിനം ഇന്ന്; കേദാര്‍ ജാദവിനെ മാറ്റിയിറക്കാന്‍ ഇന്ത്യ ധൈര്യം കാണിക്കുമോ? ഓപ്പണിങ്ങില്‍ മാറ്റം? സാധ്യത ടീം 

സമകാലിക മലയാളം ഡെസ്ക്

കദിന പരമ്പരയിലും ആധിപത്യം ഉറപ്പിക്കാന്‍ ലക്ഷ്യമിട്ട് ഇന്ത്യ ഇന്ന് വിന്‍ഡിസിനെതിരെ ഇറങ്ങും. ട്വന്റി20 പരമ്പര 3-0ന് ഇന്ത്യ തൂത്തുവാരിയിരുന്നു. പരമ്പരയിലെ ആദ്യ ഏകദിനം മഴ മൂലം ഉപേക്ഷിച്ചിരുന്നു. ക്യൂന്‍സ് പാര്‍ക്ക് ഓവലില്‍ ഇന്ത്യന്‍ സമയം രാത്രി ഏഴിനാണ് മത്സരം. 

ആദ്യ ഏകദിനത്തില്‍ പ്ലേയിങ് ഇലവനില്‍ ശ്രേയസ് അയ്യരെ ഉള്‍പ്പെടുത്തിയെങ്കിലും മഴ കളി മുടക്കിയതിനെ തുടര്‍ന്ന് ശ്രേയസിന് തന്റെ ബാറ്റിങ് മികവ് ലോകത്തെ കാണിക്കാനുള്ള അവസരം ലഭിച്ചില്ല. രണ്ടാം ഏകദിനത്തിലും പ്ലേയിങ് ഇലവനില്‍ ശ്രേയസ് ഉണ്ടായേക്കുമെന്ന് ഉറപ്പാണ്. ട്വന്റി20യില്‍ മികവ് കാട്ടിയ നവ്ദീപ് സെയ്‌നിക്ക് ഏകദിനത്തില്‍ അരങ്ങേറ്റം കുറിക്കാനുള്ള അവസരവും ഇന്ത്യ ഇന്ന് നല്‍കിയേക്കും. 

വിന്‍ഡിസിനെതിരായ ട്വന്റി20 പരമ്പരയില്‍ മൂന്ന് കളിയില്‍ നിന്ന് അഞ്ച് വിക്കറ്റാണ് നവ്ദീപ് സെയ്‌നി വീഴ്ത്തിയത്. കുല്‍ദീപ്-ചഹല്‍ സഖ്യത്തില്‍ നിന്നും കുല്‍ദീപിനെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തി രവീന്ദ്ര ജഡേജയെ ഒപ്പം ഇറക്കാനാവും ഇന്ത്യ ലക്ഷ്യമിടുക. പേസ് നിരയില്‍ ഭുവിയും ഷമിയും. 

ലോകകപ്പില്‍ മോശം ഫോം പുറത്തെടുത്തിട്ടും ടീമില്‍ സ്ഥാനം നിലനിര്‍ത്തുകയാണ് കേദാര്‍ ജാദവ്. രാഹുലിനെ പുറത്തിരുത്തിയാണ് ജാദവിനെ ഇന്ത്യ കളിപ്പിക്കുന്നത്. ബാറ്റിങ്ങിന് ഇറങ്ങാന്‍ അവസരം ലഭിച്ചാല്‍ ജാദവിന് ഇന്ന് തിളങ്ങേണ്ടത് അത്യാവശ്യമാണ്.ഓപ്പണിങ്ങില്‍ തുടര്‍ച്ചയായി രോഹിത്-ധവാന്‍ സഖ്യം പരാജയപ്പെടുകയാണ് എങ്കിലും മാറ്റം വരുത്താന്‍ ടീം മാനേജ്‌മെന്റ് തയ്യാറായേക്കില്ല. 

ക്രിസ് ഗെയ്‌ലിന്റെ 300ാം ഏകദിനമാണ് ഇന്നത്തേത്. 300 ഏകദിനങ്ങളില്‍ വിന്‍ഡിസിന് വേണ്ടി ഇറങ്ങിയ ആദ്യ താരവും ഗെയ്ല്‍ ആണ്. പ്രത്യേകത നിറഞ്ഞ ഈ കളി തകര്‍ത്താഘോഷിക്കാന്‍ ഗെയ്ല്‍ തീരുമാനിച്ചാല്‍ രണ്ടാം ഏകദിനത്തില്‍ തീപാറുമെന്നുറപ്പ്. 299 ഏകദിനങ്ങള്‍ കളിച്ച ബ്രയാന്‍ ലാറയ്‌ക്കൊപ്പം റെക്കോര്‍ഡ് പങ്കിടുകയാണ് ഗെയ്ല്‍ ഇപ്പോള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

3 ജില്ലകളിൽ ഉഷ്ണ തരം​ഗം; ഇടി മിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം