കായികം

ഗാംഗുലി, ലാറ, ജാവേദ് മിയാന്‍ദാദ്; മൂന്ന് പേരുടെ മൂന്ന് റെക്കോര്‍ഡുകള്‍ മറികടന്ന് കോഹ് ലി

സമകാലിക മലയാളം ഡെസ്ക്

42ാം സെഞ്ചുറി കുറിച്ചതിനൊപ്പം തകര്‍പ്പന്‍ റെക്കോര്‍ഡുകളില്‍ പലതും മറികടന്ന് ഇന്ത്യന്‍ നായകന്‍. ബ്രയാന്‍ ലാറ, സൗരവ് ഗാംഗുലി, ജാവേദ് മിയാന്‍ദാദ് എന്നിവര്‍ തങ്ങളുടെ പേരില്‍ തീര്‍ത്തിരുന്ന റെക്കോര്‍ഡുകളാണ് കോഹ് ലി തിരുത്തിയെഴുതിയത്. 

വിന്‍ഡിസിനെതിരായ രണ്ടാം ഏകദിനത്തിലെ 120 റണ്‍സ് കുറിച്ച്, വിന്‍ഡിസ് മണ്ണില്‍ ഒരു നായകന്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ എന്ന റെക്കോര്‍ഡ് കോഹ് ലി തന്റെ പേരിലാക്കി. ബ്രയാന്‍ ലാറ നേടിയ 116 റണ്‍സിന്റെ റെക്കോര്‍ഡാണ് കോഹ് ലി ഇവിടെ മറികടന്നത്. 2003ല്‍ ലങ്കയ്‌ക്കെതിരെ ബ്രിഡ്ജ്ടൗണിലായിരുന്നു ലാറ 116 റണ്‍സ് നേടിയത്. 

ഏകദിനത്തിലെ റണ്‍വേട്ടയില്‍ സൗരവ് ഗാംഗുലിയേയും കോഹ് ലി മറികടന്നു. 311 ഏകദിനങ്ങളില്‍ നിന്നും 11,363 റണ്‍സ് വാരിക്കൂട്ടിയ ഗാംഗുലിയെ, 238 ഏകദിനങ്ങള്‍ കൊണ്ടാണ് കോഹ് ലി മറികടന്നിരിക്കുന്നത്. 26 വര്‍ഷമായി പാക് താരം ജാവേദ് മിയാന്‍ദാദ് തന്റെ പേരില്‍ തീര്‍ത്ത റെക്കോര്‍ഡും കോഹ് ലി മറികടന്നിട്ടുണ്ട്. 

വെസ്റ്റ് ഇന്‍ഡീസിനെതിരെ ഏറ്റവും കൂടുതല്‍ റണ്‍സ് സ്‌കോര്‍ ചെയ്യുന്ന താരം എന്ന റെക്കോര്‍ഡാണ് കോഹ് ലി തന്റെ പേരിലാക്കിയത്. വിന്‍ഡിസിനെതിരെ 64 ഇന്നിങ്‌സില്‍ നിന്നും 1930 റണ്‍സാണ് മിയാന്‍ദാദ് സ്‌കോര്‍ ചെയ്തത്. ഈ നേട്ടം സ്വന്തമാക്കാന്‍ കോഹ് ലിക്ക് വേണ്ടിവന്നത് 34 ഇന്നിങ്‌സുകള്‍ മാത്രം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്